മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാറാക്കിയ എംടിയുടെ കഥാപാത്രം പുനര്‍ജനിക്കുന്നു: ഇനി ആ വേഷം ചെയ്യുന്നതാര്?

മോഹന്‍ലാലിനെ താരപദവിയിലേക്ക് എടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ചിത്രമായിരുന്നു 1984ല്‍ പുറത്തിറങ്ങിയ ഉയരങ്ങളില്‍. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐ.വി ശശി സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു.
പ്രതിനായക കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തുകയാണ്. വൈശാഖ് രാജന്‍ നിര്‍മ്മിച്ച് ഐ.വി ശശിയുടെ അസോസിയേറ്റ് ആയിരുന്ന ജോമോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് എം.ടി തന്നെയാണ്.
ഇത്തവണ ചിത്രത്തിന്റെ പേര് ഉയരങ്ങളില്‍ എന്നല്ല, 'ഉയരങ്ങള്‍' എന്നാണ്. മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തിനെ ആര് അവതരിപ്പിക്കുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ചിത്രത്തിലെ മറ്റ് താരങ്ങള്‍ക്കായുള്ള തെരച്ചിലും തുടരുകയാണ്.
https://www.facebook.com/Malayalivartha