നന്ദി സത്യന്‍ അങ്കിള്‍ അച്ഛനെ തിരിച്ചു കൊണ്ടുവന്നതിന്, ശ്രദ്ധയോടെ പരിപാലിച്ചതിന്: ഹൃദയം നിറഞ്ഞ് വിനീത് ശ്രീനിവാസന്‍

സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, പട്ടണ പ്രവേശം, നാടോടിക്കാറ്റ്, വരവേല്‍പ്പ്, സന്ദേശം, തലയണമന്ത്രം എന്നീ പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ മലയാള സിനിമയുടെ സമ്പന്നത തിരിച്ചറിയാം. എക്കാലത്തെയും മികച്ച ഹിറ്റുകളായി ചരിത്രത്തിലിടം നേടിയിരിക്കുന്ന ഒരുപിടി ചിത്രങ്ങള്‍. കഥ, തിരക്കഥ, സംഭാഷണം ശ്രീനിവാസന്‍, സംവിധാനം സത്യന്‍ അന്തിക്കാട് എന്ന് ചുരുക്കിയും ഈ സൂപ്പര്‍ഹിറ്റ് സിനിമകളെ ഒന്നിച്ചു പറയാം. മലയാളത്തിന്റെ ഈ അഭിമാന കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിച്ചു വന്നപ്പോഴും പ്രതീക്ഷകള്‍ തെറ്റിയില്ല. ഞാന്‍ പ്രകാശന്‍ തീയറ്ററുകളില്‍ വന്‍ തരംഗമാകുന്നു.
പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഞാന്‍ പ്രകാശന്‍. 2002ല്‍ പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്ആയിരുന്നു ഇരുവരും അവസാനം കൈകോര്‍ത്ത സംരംഭം. ഞാന്‍ പ്രകാശന്റെ വിജയത്തില്‍ സന്തോഷമറിയിച്ചും സത്യന്‍ അന്തിക്കാടിന് നന്ദി പറഞ്ഞും വിനീത് ശ്രീനിവാസന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു.
'അച്ഛനില്‍ നിന്നു വീണ്ടും മികച്ചതിനെ പുറത്തുകൊണ്ടു വന്നതിന് നന്ദി സത്യന്‍ അങ്കിള്‍. ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നദ്ദേഹം ഡിസ്ചാര്‍ജായതു മുതല്‍ അദ്ദേഹത്തെ ശ്രദ്ധയോടെ പരിപാലിച്ചതിന് നന്ദി. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ആ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടതിന് ദൈവത്തിന് നന്ദി.' വിനീത് കുറിച്ചു.
മറ്റൊരുപാട് തിരക്കഥാകൃത്തുക്കളുമായി ചേര്‍ന്ന് ജോലി ചെയ്തിട്ടുണ്ടെങ്കിലും ശ്രീനിവാസനുമായുള്ള എന്റെ ബന്ധം വളരെ സ്പെഷ്യല്‍ ആണ്. ഒരുമിച്ചു പ്രവര്‍ത്തിക്കാതിരുന്ന കാലഘട്ടത്തിലും ഞങ്ങള്‍ തമ്മില്‍ സ്ഥിരമായ ഇടപെടലുകള്‍ ഉണ്ടായിരുന്നു. വേറെ പ്രൊജക്റ്റുകളുമായി തിരക്കുകളില്‍ ആയിരുന്നത് കൊണ്ട് മാത്രമാണ് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നത്. ഞങ്ങള്‍ ഒരുമിച്ചിരിക്കുന്ന സന്ദര്‍ഭങ്ങള്‍ എല്ലാം തന്നെ വളരെ രസകരമാണ്. സംഭാഷണങ്ങള്‍ക്കിടയില്‍ എവിടെയോ ആണ് സിനിമ സംഭവിക്കുന്നത്. ശ്രീനിവാസനുമായുള്ള കൂട്ടുക്കെട്ടിനെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നു.
https://www.facebook.com/Malayalivartha