ഒടിയന്‍ സംവിധാനം ചെയ്യാന്‍ ശ്രീകുമാര്‍ മേനോനെ സഹായിച്ചിട്ടുണ്ട്, പക്ഷേ..: എം പദ്മകുമാര്‍ പറയുന്നു

ഒടിയന്‍ സിനിമയുടെ ഷുട്ടിങ് നടക്കുമ്പോള്‍ ഉയര്‍ന്നു കേട്ട ആരോപണങ്ങളിലൊന്നാണ് ശ്രീകുമാര്‍ മേനോനെ മാറ്റി എം പദ്മകുമാറിനെ സംവിധാനം ഏല്‍പ്പിച്ചുവെന്നത്. ഈ ആരോപണങ്ങള്‍ ശ്രീകുമാര്‍ മേനോന്‍ തള്ളിയിരുന്നു. ഇപ്പോള്‍ ശ്രീകുമാര്‍ മേനോനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് പദ്മകുമാര്‍. സുഹൃത്തെന്ന നിലയില്‍ ചില സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നേയുള്ള അല്ലാതെ ഒടിയന്‍ മുഴുവനായും ശ്രീകുമാര്‍ മേനോന്റെ പടമാണെന്ന് പദ്മകുമാര്‍ പറയുന്നു.
'ഒരു സുഹൃത്തെന്ന നിലയില്‍ സിനിമയുടെ ചില കാര്യങ്ങളില്‍ ഇടപെടുകയും ചില സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ക്രിയേറ്റിവ് കാര്യങ്ങളില്‍ ഇപ്പോള്‍ പല സിനിമകളേയും ഇങ്ങനെയും സഹായിക്കാറുണ്ട്. ഒടിയന്‍ പൂര്‍ണ്ണമായും ശ്രീകുമാര്‍ മേനോന്റെ സിനിമ തന്നെയാണ്' പദ്മകുമാര്‍ പറയുന്നു.
ബിഗ് ബജറ്റ് ചിത്രങ്ങളുടെ വൈഡ് റിലീസിങ് ചെറിയ സിനിമകളെ സാരമായി ബാധിക്കാറുണ്ടെന്നു പദ്മകുമാര്‍ പറഞ്ഞു. തന്റെ സിനിമയായ 'ജോസഫ്' നിറഞ്ഞ സദസ്സുകളില്‍ ഓടിക്കൊണ്ടിരുന്നപ്പോഴാണു രജനികാന്ത് സിനിമ വന്നത്. അതോടെ ജോസഫ് ഒഴിവാക്കി. വീണ്ടും ജോസഫ് വന്നപ്പോഴാണ് ഒടിയനെത്തുന്നത്. പിന്നെയും ജോസഫിനെ മാറ്റി.
സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കു സ്ഥിരമായി വരുമാനം നല്‍കുന്നതു ചെറിയ സിനിമകളാണ്. അവയെ തകര്‍ക്കുന്ന നിലയിലേക്കാണു വലിയ ചിത്രങ്ങള്‍ വരുന്നത്. അടുത്ത മാസം മുതല്‍ വൈഡ് റിലീസ് ഒഴിവാക്കുന്നതിനെപ്പറ്റി സംഘടനകളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha