Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

അലന്‍സിയര്‍ പെണ്ണുപിടിയനാണെന്നറിഞ്ഞിട്ടും ന്യായീകരിക്കുന്നതെന്തിന്? നിര്‍ത്തികൂടെ

31 DECEMBER 2018 01:25 PM IST
മലയാളി വാര്‍ത്ത

മീടു ക്യാമ്പയ്ന്‍ ലോകമെങ്ങുമുണ്ടാക്കിയ തരംഗം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സ്ത്രീ മുന്നേറ്റങ്ങളിലൊന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പേടികൂടാതെ തങ്ങള്‍ നേരിട്ട പലവിധത്തിലുള്ള ആക്രമണങ്ങള്‍ പ്രതികളുടെ പേരുള്‍പ്പെടെ പതിനായിരക്കണക്കിനു സ്ത്രീകളാണ് വെളിപ്പടുത്തിയത്. ഇതോടെ പല പ്രമുഖരുടെയും മുഖംമൂടികള്‍ അഴിഞ്ഞുവീണു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വെളിപ്പെടുത്തല്‍ നടത്തിയത് നടന്‍ അലന്‍സിയറിനെതിരെയാണ്. എങ്കിലും സിനിമയില്‍ മാന്യനായി അദ്ദേഹം തുടരുകയാണ്. അദ്ദേഹത്തെ ന്യായീകരിക്കുന്നവരും നിരവധി. ഇരപിടിയന്മാരെ ന്യായീകരിക്കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള യുവാവിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

നിങ്ങളുടെ പരിചയത്തിലൊരാളുണ്ട്. ആള്‍, ഒരു സീരിയല്‍ പീഡോഫയിലാണ്. ഒന്നിലധികം തവണ പതിനാറു വയസ്സോളമുള്ള പെണ്‍കുട്ടികളെ ഗര്‍ഭിണിയാക്കിയയാളാണ്. റേപ്പിനു അകത്തുപോവും എന്നായപ്പോള്‍ തന്ത്രപൂര്‍വ്വം ഈ പെണ്‍കുട്ടികളെയൊക്കെ അയാള്‍ വിവാഹം കഴിച്ചിരുന്നു. ജെയിലിനേക്കാള്‍ നല്ലത് വിവാഹമാണെന്നു അയാള്‍ പറഞ്ഞിരുന്നതായി നിങ്ങള്‍ക്കറിയാം. അങ്ങനെ വിവാഹം കഴിച്ച ആദ്യത്തെ പെണ്‍കുട്ടി ലീഗല്‍ ഏയ്ജായപ്പോള്‍ വിവാഹ മോചനം നേടി രക്ഷപ്പെട്ടിരുന്നു. അപ്പോഴാണ് അയാള്‍ അടുത്ത പെണ്‍കുട്ടിയെ 'സംഘടിപ്പിക്കുന്നത്'. ഈ രണ്ടാമത്തെ ആ കുട്ടിക്ക് അപ്പോഴത്തെ പ്രായം വെറും ആറു വയസ്സാണ്. ഈ കുട്ടിയേയും അയാള്‍ പതിനാറു വയസ്സില്‍ ഗര്‍ഭിണിയാക്കി, മറ്റു വഴികളില്ലാതെ വിവാഹം കഴിച്ചു.


രണ്ടുപേരെയും ഈ മനുഷ്യന്‍ വെറും ചൈല്‍ഡ് സെക്‌സ് സ്ലേവ്‌സിനെപ്പോലെയാണ് കണക്കാക്കിയിരുന്നത്. അയാളുടെ സകല ലൈംഗിക വൈകൃതങ്ങളും അവരുടെ മേല്‍ അയാള്‍ അടിച്ചേല്‍പ്പിച്ചിരുന്നു. ഇങ്ങനെ എത്രയോ കേസുകള്‍ അയാള്‍ക്കെതിരെ പലരും പറഞ്ഞതായി നിങ്ങള്‍ക്കറിയാം. ആള്‍ക്കാരോട് ഏറ്റവും കടുത്ത രീതിയിലും അങ്ങേയറ്റം വയലന്‍സിലുമാണ് അയാള്‍ പെരുമാറിയിരുന്നത്, പ്രത്യേകിച്ച് കുട്ടികളോട്. പക്ഷെ ഈ പറഞ്ഞയാള്‍ അതേസമയം ഒരു ബ്രില്യന്റ് ആര്‍ട്ടിസ്റ്റാണ്. ഒരുപക്ഷെ അയാളുടെ മേഖലയിലെ ഏറ്റവും മികച്ചത് എന്നൊക്കെ പറയാവുന്ന പ്രതിഭ.

ഇങ്ങനെയൊരാളെ നിങ്ങളോ നിങ്ങളുടെ കുട്ടിക്കോ അല്ലെങ്കില്‍ കൂട്ടുകാരനോ കൂട്ടുകാരിക്കോ ഒരു റോള്‍ മോഡലായി സജസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടോ ? ഇല്ല എന്ന ഉത്തരത്തിനാണ് കൂടുതല്‍ സാധ്യത എന്ന് തോന്നുന്നു. അയാളുടെ പ്രൊഫഷണല്‍ അച്ചീവ്മെന്റ് അയാളെന്ന മനുഷ്യന്റെ ഒരു ഭാഗം മാത്രമാണെന്നും അയാള്‍ എത്ര മനുഷ്യരുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും എത്ര കുട്ടികളുടെ ഭാവി ഇല്ലാതാക്കിയെന്നുമൊക്കെ നിങ്ങള്‍ക്കറിയാം എന്നതാവും ഇതിന്റെ കാരണം. നിങ്ങള്‍ സംസാരിക്കാന്‍ പോലുമിഷ്ടപ്പെടാത്തൊരാളെ നിങ്ങള്‍ക്ക് റോള്‍ മോഡലാക്കാന്‍ കഴിയില്ലല്ലോ.
ശരി, ഇനി ആദ്യം പറഞ്ഞ വിശദീകരണത്തിലെ ആളിന്റെ പേര് പറയാം - ചാര്‍ളി ചാപ്ലിന്‍.


മില്‍ഡ്രഡ് ഹാരിസ്, ലീത മക്മറെ എന്നിവരാണ് യഥാക്രമം ആ പെണ്‍കുട്ടികള്‍. ഇവരെയും മറ്റു പലരെയും ചാപ്ലിന്‍ അയാളുടെ ഇന്‍ഡസ്ട്രി പവര്‍ ഉപയോഗിച്ച് ചൂഷണം ചെയ്തതായി, ലൈംഗിക വൈകൃതങ്ങള്‍ക്കു ഇരയാക്കിയതായി തെളിവുകളുണ്ട്. നൂറു വര്‍ഷം മുന്‍പ് നടന്നതല്ലേ ഇന്നത്തെ മൂല്യങ്ങള്‍ വെച്ച് അന്നത്തെ കാലത്തിനെ അളക്കാമോ എന്നൊക്കെ ചോദ്യങ്ങള്‍ ഉണ്ടായേക്കാം. പക്ഷെ ഇത് നടക്കുന്ന കാലിഫോര്‍ണിയയിലെ അന്നത്തെ നിയമപ്രകാരംപോലും ചാപ്ലിന്‍ റേപ്പിന് അകത്തുപോവേണ്ടതാണ്. അതറിയാവുന്നത്‌കൊണ്ടാണ് അയാള്‍ വിവാഹത്തിന് തയ്യാറാവുന്നതും, ജെയിലിനേക്കാള്‍ എന്തുകൊണ്ടും മെച്ചം വിവാഹമാണെന്നു പറഞ്ഞതും.

രണ്ടു പേരും സ്വയം ചിന്തിക്കാവുന്ന പ്രായമെത്തിയപ്പോള്‍ ചാപ്ലിനില്‍ നിന്ന് വിവാഹ മോചനം നേടിയിരുന്നു. അന്നുവരെയുള്ള അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഡിവോഴ്‌സ് സെറ്റില്‍മെന്റാണ് ആ കേസില്‍ ലീത മക്മറെ നേടിയെടുത്തത്. ലീത മക്മറെ അന്ന് ഫയല്‍ ചെയ്ത ഡിവോഴ്‌സ് പേപ്പേഴ്‌സ് ഈയിടെയാണ് പുറത്തു വന്നത്. മര്‍ലന്‍ ബ്രാണ്ടോ തന്റെ ജീവചരിത്രത്തില്‍ എഴുതിയത് തന്റെ ജീവിതത്തില്‍ ചാപ്ലിനോളം സേഡിസ്റ്റിക്കായൊരു മനുഷ്യനെ കണ്ടിട്ടില്ലെന്നാണ്.

ഇനി ചോദ്യം ആവര്‍ത്തിക്കാം. ഇപ്പോഴും നിങ്ങള്‍ ഇങ്ങനെയൊരാളെ റോള്‍ മോഡലായി, ഒരു അനുകരണീയ മാതൃകയായി ആരെങ്കിലും പറഞ്ഞാല്‍ സമ്മതിക്കുമോ ? നേരത്തെ പറഞ്ഞ ഉത്തരമല്ല ഇപ്പോഴുള്ളതെങ്കില്‍ അതിന്റെ പേരാണ് ഹിപ്പോക്രിസി. ഇപ്പോള്‍ അയാളുടെ ബോഡി ഓഫ് വര്‍ക്‌സ്, അയാളുടെ കരിസ്മ, ജീനിയസ് എന്നിവയൊക്കെ അയാള്‍ നശിപ്പിച്ച ജീവിതങ്ങളെക്കാള്‍ നിങ്ങള്‍ക്ക് ഇമ്പോര്‍ട്ടന്റ് ആവണം, അങ്ങനെ പറയണമെങ്കില്‍. നന്നായി പാട്ടു പാടും, പടം വരയ്ക്കും, തല കുത്തിമറിയും എന്നതൊന്നും ക്രിമിനല്‍ ബിഹേവിയറിനെ, ക്രിമിനാലിറ്റിയെ ന്യായീകരിക്കാന്‍ പോന്ന കാരണങ്ങളല്ല.

അയാളിലെ കലാകാരനെ എന്തിനു മാറ്റി നിര്‍ത്തണം, അയാളിലെ കലയെ അംഗീകരിച്ചുടെ എന്നൊക്കെ ഒരുപക്ഷെ ചോദ്യങ്ങള്‍ ഉണ്ടായേക്കാം. പക്ഷെ അപ്പോള്‍ നിങ്ങള്‍ ആവശ്യപ്പെടുന്നത് സിനിമയെ സിനിമയായി കണ്ടൂടെ എന്നുള്ള സിനിമാ മാത്ര വാദികളുടെ പതിറ്റാണ്ടുകള്‍ പഴകിയ ചോദ്യമാണ്. കസബ - പാര്‍വതി ഇഷ്യു സമയത്ത് ഇക്ക ഫാന്‍സ് ചോദിച്ച അതേ ചോദ്യം. മറ്റൊരു സീരിയല്‍ ഒഫെന്‍ഡറായ പിക്കാസോയെപ്പറ്റി ഹാന ഗാഡ്സ്ബി നെറ്റ്ഫ്‌ലിക്‌സിലെ നാനെറ്റില്‍ പറഞ്ഞത് കോട്ട് ചെയ്താല്‍,

'Separate the man from the art. You gotta learn to separate the man from the art. The art is important, not the artist.' OK, let's give it a go. How about you take Picasso's name off his little paintings there and see how much his doodles are worth at auction? Nobody owns a circular lego nude. They own a Picasso.'


വൂഡി അല്ലെന്റെ കേസും മറ്റൊന്നല്ല. വ്യക്തിപരമായി അലന്റെ സിനിമകള്‍ ഏറെയിഷ്ടപ്പെടുന്ന ആളുമാണ്. പക്ഷെ വൂഡിക്കെതിരെ വന്ന വെളിപ്പെടുത്തലുകള്‍ ആ ആസ്വാദനത്തിനെയൊക്കെ തകര്‍ത്തുകളയാവുന്ന വലിപ്പത്തിലാണ്. ഇനിയൊരിക്കലും പഴയതുപോലെ ഒരു വൂഡി അലന്‍ സിനിമ ആസ്വദിക്കാന്‍ പറ്റുമെന്നുപോലും തോന്നുന്നില്ല.

പക്ഷെ നമ്മുടെ ആള്‍ക്കാര്‍ക്കിന്നും നേരം വെളുത്തിട്ടില്ല. ടീവിയില്‍ തുറന്നാല്‍ പെയിന്റിന്റെ പരസ്യവുമായി അലന്‍സിയറെ കാണാം. എത്ര പേരാണ് അയാളൊരു ഓപ്പണ്‍ പ്രിഡേറ്ററാണ് എന്ന് തെളിവ് സഹിതം പറഞ്ഞത്. അത് തുറന്നു പറഞ്ഞവരെ ഒറ്റപ്പെടുത്തി, പണി കളയിച്ചു വീട്ടിലിരുത്തിയതൊഴികെ എന്തെങ്കിലും മാറിയോ ?


ഞാന്‍ പ്രകാശനില്‍ നായകനെ മോട്ടിവേയ്റ്റ് ചെയ്യിക്കാന്‍ നായികയെക്കൊണ്ട് തന്നെ ചാര്‍ളി ചാപ്ലിന്റെ കഥ പറയിക്കുന്നുണ്ടത്രേ. അടിപൊളി ! ശ്രീനിയുടെ ചാപ്ലിന്‍ സ്‌നേഹം പ്രശസ്തമാണ്. പക്ഷെ അയാളെ ഒരു റോള്‍ മോഡലായി അവതരിപ്പിക്കുമ്പോള്‍ അയാള്‍ ചെയ്ത എല്ലാം ന്യായീകരിക്കപ്പെടുന്നുണ്ട് എന്നുകൂടി ഓര്‍ക്കണം. റോള്‍ മോഡലുകള്‍ക്ക് മനുഷ്യ കുലത്തില്‍ ഒരു കുറവുമില്ല. കൃമിനാലിറ്റിയെ ന്യായീകരിച്ചിട്ടു വേണ്ട മനുഷ്യര്‍ക്ക് റോള്‍ മോഡല്‍സിനെ ഉണ്ടാക്കാന്‍. ചാര്‍ളി ചാപ്ലിനോ വൂഡി അലനോ പിക്കാസോയോ അലന്‌സിയറോ അടൂര്‍ ഭാസിയോ ഒക്കെ പോയാലും ഇവിടൊന്നും സംഭവിക്കാന്‍ പോകുന്നില്ല. Stop idolizing Predators !

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (5 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (5 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (5 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (5 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (6 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (7 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (7 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (7 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (9 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (9 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (10 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (11 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends