Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

മരണം മായ്ക്കാത്ത ഈണങ്ങളുടെ തോഴൻ; സംഗീത സംവിധായകൻ എസ് ബാലകൃഷ്‌ണന്റെ ജീവിത്തിലൂടെ ഒരു യാത്ര

17 JANUARY 2019 06:19 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ എസ് ബാലകൃഷ്‌ണൻ യാത്രയായി. ഈണങ്ങളുടെ തോഴനായി ജീവിച്ചു മരിച്ച എസ് ബാലകൃഷ്‌ണന്റെ ജീവിതം സംഘർഷ ഭരിതമായിരുന്നു. മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ ആ സംഗീത പ്രതിഭയുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം

പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയില്‍ മലയാള ബ്രാഹ്മണ കുടുംബത്തിലാണ്‌ എസ് ബാലകൃഷ്‌ണന്‍ ജനിച്ചത്. അദേഹത്തിന്റെ അമ്മ നാന്നായി ഹാർമോണിയം വായിക്കും എന്നതല്ലാതെ വീട്ടിലാരും സംഗീതവുമായി ബന്ധമുള്ളവർ ആയിരുന്നില്ല. എക്കോണമിക്സ് ഹിസ്റ്ററിയിൽ ബിരുദ പഠനത്തിനായി കോയമ്പത്തൂർ പോയതോടെയാണ് അദ്ദേഹം സംഗീതത്തിലേക്ക് ആകൃഷ്ടനാകുന്നത്. പ്രഗത്ഭരായ സംഗീതഞ്ജരുടെ കച്ചേരികൾ കേൾക്കുവാൻ പോകുക പതിവായിരുന്നു. പിന്നീട് പിയാനിസ്റ്റ്‌ ജേക്കബ് ജോണിന്റെ നിർബന്ധത്തിനു വഴങ്ങി 1975 ൽ ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും റെക്കോർഡർ എന്ന വാദ്യോപകരണം അഭ്യസിച്ചു. മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ് നേടിയാണ്‌ അദ്ദേഹം അവിടെ നിന്നും പാസായത്. ആ സമയം ഡച്ച് സംഗീതഞ്ജനായ നിക്കി റീസറെ പരിചയപ്പെടുകയും അദ്ദേഹത്തിൽ നിന്നും ഫ്ലൂട്ട് അഭ്യസിക്കുകയും ചെയ്തു. അതിനു ശേഷം ഗാനമേള രംഗത്തും സിനിമ സംഗീത റെക്കോഡിംഗുകളിലും അദ്ദേഹം സജീവമായി. ആ സമയത്ത് അദ്ദേഹം ബിന്നീസിന്റെ ഏജൻസിയിൽ സ്വന്തമായി ഒരു ജോലിയും നേടി കഴിഞ്ഞിരുന്നു.

മദ്രാസിൽ എത്തിയ ശേഷം അദ്ദേഹം സംഗീത സംവിധായകൻ ഗുണ സിംഗിനെ കണ്ട് അദ്ദേഹത്തിന്റെ രണ്ടാം സഹായിയായി മാറി. മ്യൂസിക് നൊട്ടേഷൻസ് വാദ്യോപകരണങ്ങൾ വായിക്കുന്നവർക്ക് എഴുതി നൽകുക എന്നതായിരുന്നു പ്രധാന ചുമതല. പിന്നീട് കന്നഡ സംഗീത സംവിധായകർ രാജൻ - നാഗേന്ദ്രയുടെ പ്രധാന സഹായിയായി ഏഴു വർഷക്കാലം പ്രവർത്തിച്ചു. ഇടയ്‌ക്ക് കുറച്ചു കാലം ഇളയരാജക്കൊപ്പവും നിന്ന്. അതിനിടയിൽ ഗുണ സിംഗിനൊപ്പം ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിനും പടയോട്ടത്തിനും പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് എം ബി ശ്രീനിവാസന്റെ അസിസ്റ്റന്റാകുന്നത്. ഫാസിലിന്റെ തന്നെ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ ആയിരുന്നു ആ ചിത്രം. അതിന്റെ പശ്ചാത്തല സംഗീത ചുമതല പൂർണ്ണമായി തന്നെ എം ബി എസ് ബാലകൃഷ്ണനെ ഏൽപ്പിച്ചു. അതിനു ശേഷം ഫാസിലാണ് ഒറ്റയ്‌ക്ക് സംഗീത സംവിധാനം ചെയ്യണമെന്ന് ബാലകൃഷ്ണനോട്പറയുന്നത്. അതിനായി തന്റെ അസിസ്റ്റന്റായിരുന്ന സിദ്ദിഖ്-ലാലിനെ പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ റാംജിറാവ് സ്പീക്കിംഗ് എന്ന ആദ്യ സിദ്ദിഖ്-ലാൽ ചിത്രത്തിൽ എസ് ബാലകൃഷ്ണൻ സ്വതന്ത്ര സംഗീത സംവിധായകനായി. അതിലെ കളിക്കളം ഇത് കളിക്കളം എന്ന ഗാനത്തിൽ കീബോർഡ് കൈകാര്യം ചെയ്തിരിക്കുന്നത് എ ആര്‍ റഹ്‌മാനും ഡ്രം വായിച്ചിരിക്കുന്നത് ശിവമണിയുമാണ്.

പിന്നീട് സിദ്ദിഖ് ലാലിന്റെ ഗോഡ്ഫാദർ, ഇൻ ഹരിഹർ നഗർ, വിയറ്റ്നാം കോളനി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം സംഗീതം പകർന്നു. ഗൃഹപ്രവേശം, കിലുക്കം പെട്ടി, മിസ്റ്റർ & മിസ്സിസ്, നക്ഷത്രക്കൂടാരം , ഇഷ്ടമാണ് നൂറുവട്ടം, മഴവിൽക്കൂടാരം, ആകാശത്തിലെ പറവകൾ തുടങ്ങി പതിനാറോളം ചിത്രങ്ങൾക്കായി എൺപതോളം ഗാനങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിനു ലഭിച്ചു. അദ്ദേഹം സംഗീതം നൽകിയ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതവും അദ്ദേഹത്തിന്റെതു തന്നെയായിരുന്നു. ആദ്യ കാല ഹിറ്റുകൾക്ക് ശേഷം ഇടയ്‌ക്ക് കരിയറിൽ ഒരു ബ്രേക്ക് വന്നു, അപ്പോഴും പല ചിത്രങ്ങൾക്കും അദ്ദേഹം പശ്ചാത്തല സംഗീതമോരുക്കിയിരുന്നു. 2011 ഈസ്റ്റ് കോസ്റ്റ് വിജയന്റെ ചിത്രമായ മൊഹബ്ബത്തിൽ ഗാനങ്ങൾ ഒരുക്കിക്കൊണ്ട് അദ്ദേഹം വീണ്ടും സംഗീത സംവിധാന രംഗത്ത് തിരികെയത്തി. പിന്നീട് മാന്ത്രികൻ എന്നൊരു ചിത്രത്തിനും അദ്ദേഹം സംഗീതം നൽകി. ഇൻ ഹരിഹർ നഗറിന്റെ തമിഴ് പതിപ്പായ എം ജി ആർ നഗറിലും തെലുങ്ക് പതിപ്പിലും സംഗീതം നൽകിയത് അദ്ദേഹമായിരുന്നു.

എആർ റഹ്മാൻ സ്ഥാപിച്ച സംഗീത വിദ്യാഭ്യാസ സ്ഥാപനമായ കെഎം മ്യൂസിക് കണ്‍സർവേറ്ററിയിൽ വെസ്റ്റേൺ ഫ്ലൂട്ട് ഫാക്കൽറ്റിയായി പ്രവർത്തിച്ചു വരികയായിരുന്നു ബാലകൃഷ്ണന്‍.ഇടക്കാലത്തു ജാപ്പനീസ് സർക്കാരിന്റെ യമഹാ മ്യൂസിക് ഫൗണ്ടേഷന്റെ ഇന്ത്യൻ വിഭാഗത്തിലെ സംഗീതാധ്യാപകനായും ജോലി നോക്കിയിരുന്നു ഈ സംഗീത പ്രതിഭ. അവസാന നാളുകളിൽ ക്യാൻസർ ബാധിതനായി സംഗീത ജീവിതത്തിൽ നിന്നും വിടപറഞ്ഞ എസ് ബാലകൃഷ്‌ണൻ എന്നും ജീവിക്കുന്നു തന്റെ ഈണങ്ങളിലൂടെ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (3 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (3 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (3 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (4 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (4 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (5 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (5 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (5 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (7 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (8 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (8 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (10 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends