മിഖായേല്‍ സിനിമയേക്കുറിച്ച് മോശം റിവ്യൂ: പ്രമുഖ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ക്കെതിരെ മിന്നല്‍ നടപടി

ഹനീഫ് അഥേനിയുടെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങിയ നിവിന്‍ പോളി ചിത്രമാണ് മിഖായേല്‍. എന്നാല്‍ ആവറേജ് റിപ്പോര്‍ട്ട് ലഭിച്ച ചിത്രത്തിന്റെ റിവ്യൂ എഴുതിയ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ പൂട്ടിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്. എന്നാല്‍ ആവറേജ് റിപ്പോര്‍ട്ട് ലഭിച്ച ചിത്രത്തിന്റെ റിവ്യൂ എഴുതിയ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ പൂട്ടിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.
മിഖായേല്‍ സിനിമയുടെ നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്ത മൂവി ട്രാക്കര്‍, മൂവി മുന്‍ഷി എന്നീ ഗ്രൂപ്പുകളാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്. ഫേസ്ബുക്കിന്റെ കോപ്പിറൈറ്റ് പോളിസികള്‍ ചൂഷണം ചെയ്യുന്ന നിലപാടാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത്. ഫേസ്ബുക്ക് കോപ്പിറൈറ്റ് പോളിസി ഉപയോഗിച്ച് താല്‍ക്കാലികമായാണ് ഗ്രൂപ്പുകള്‍ പൂട്ടിച്ചിരിക്കുന്നത്. നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്ത ഇന്‍ഡിവിജ്വല്‍ അക്കൗണ്ടുകള്‍ക്കും പൂട്ട് വീണട്ടുണ്ടന്നാണ് റിപോര്‍ട്ടുകള്‍ .
'വില്ലന്‍', 'ആമി', 'മോഹന്‍ലാല്‍' തുടങ്ങിയ സിനിമകളുടെ നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്ത ഗ്രൂപ്പുകള്‍ക്കും ഇന്‍ഡിവിജ്വല്‍ അക്കൗണ്ടുകള്‍ക്കും നേരത്തെ സമാനമായ രീതിയില്‍ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. പ്രേക്ഷകരുടെ അഭിപ്രായ സ്വാതന്ത്യത്തിന് നേരെയുള്ള ഇത്തരം കടന്നു കയറ്റങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്.
https://www.facebook.com/Malayalivartha