ആരാധകരോട് തന്റെ ഫിറ്റ്നസ് ചാലഞ്ച് ഏറ്റെടുക്കാൻ വെല്ലുവിളിച്ച് കനിഹ.. കനിഹയുടെ ഭർത്താവുമൊത്തുള്ള രസകരമായ വ്യായാമമുറയുടെ വീഡിയോ

ആരാധകമനസ്സുകളിൽ വളരെ പെട്ടെന്ന് ഇടം നേടിയ നടിയാണ് കനിഹ. തമിഴകത്തുനിന്നും മലയാളത്തിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ദിവ്യ വെങ്കടസുബ്രഹ്മണ്യം എന്ന യഥാർത്ഥ പേര് പലർക്കും അറിയില്ലെങ്കിലും കനിഹ എല്ലാവർക്കും പ്രിയപ്പെട്ട നടി തന്നെ
വ്യത്യസ്തമായ സിനിമകളുമായി തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനില്‍ക്കുന്ന കനിഹ അഭിനയത്തിൽ മാത്രമല്ല ഹിറ്റ്നസിന്റെ കാര്യത്തിലും തന്റെ മിടുക്ക് തെളിയിച്ചിരിക്കുകയാണ്. കനിഹയുടെ വ്യത്യസ്തമായ വ്യായാമ മുറ സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കുകയാണ്.
രസകരമായ ടിപ്‌സുകളും അനുഭവങ്ങളും ഫോട്ടോയുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ടെ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിക്കുന്നത്. ഭര്‍ത്താവിനൊപ്പം വ്യായാമം ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്.
കനിഹ തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചത് . പോസ്റ്റ് ചെയ്ത ഉടനെ അഭിനന്ദനങ്ങളും കമെന്റുകളും കൊണ്ട് നിറയുകയാണ്. സോഷ്യൽ മീഡിയ ചലഞ്ചുകളുടെ ഭാഗമായാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ 'ഭർത്താവുമൊത്തുള്ള ചലഞ്ചാണിത്. വളരെ രസകരമായിട്ടാണ് തോന്നിയത്. ട്രൈനേഴ്സിന്റെ പരിശീലനമില്ലാതെ രണ്ടാമത്തെ പരിശ്രമത്തിൽ തന്നെ വളരെ നന്നായി ചെയ്യാൻ കഴിഞ്ഞു എന്നാണു താരം അവകാശപ്പെടുന്നത് . മറ്റുള്ളവരോടും ചലഞ്ച് ഏറ്റെടുക്കാൻ കനിഹ ആവിശ്യപ്പെടുന്നു. വീഡിയോ കാണാം
https://www.facebook.com/Malayalivartha























