ഞാന്‍ കംപ്ലീറ്റ് ആക്ടറല്ല, അങ്ങനെ അറിയപ്പെടാന്‍ താല്‍പ്പര്യവുമില്ല: ഫഹദ് ഫാസില്‍

ഒരു കംപ്ലീറ്റ് ആക്ടര്‍ വിശേഷണത്തിന് ചേര്‍ന്നയാളല്ലെന്ന് നടന്‍ ഫഹദ് ഫാസില്‍. എനിക്ക് ചെയ്യാന്‍ പറ്റാത്തത് ഒരുപാട് കാര്യങ്ങളുണ്ട്. എനിക്കത് അറിയാം, കംപ്ലീറ്റ് ആക്ടര്‍ എന്ന് അറിയപ്പെടാന്‍ താത്പര്യമില്ല- ഒരു അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു.
2019 എങ്ങനെയായിരിക്കുമെന്ന് അറിയില്ലെന്നും തന്നെ സംബന്ധിച്ച് ചെയ്യുന്ന സിനിമകളെല്ലാം പുതുമയുള്ളതാണെന്നും കാണുന്നവര്‍ക്കും അങ്ങനെ തോന്നും എന്നാണ് തന്റെ ആഗ്രഹമെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സും അന്‍വര്‍ റഷീദിന്റെ ട്രാന്‍സുമാണ് ഫഹദിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍. കുമ്പളങ്ങി നൈറ്റ് നിര്‍മ്മിക്കുന്നതും ഫഹദ് തന്നെയാണ്.
https://www.facebook.com/Malayalivartha























