സംവിധായകൻ അരുൺ ഗോപി ഇന്ന് വിവാഹിതനാകുന്നു.. താരത്തിന്റെ വിവാഹ ക്ഷണക്കത്ത് കണ്ട് ഞെട്ടി ആരാധകർ.. അരുൺഗോപി മതം മാറിയോ?

രാമലീല, ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ സംവിധായകൻ അരുൺ ഗോപി ഇന്ന് വിവാഹിതനാകുന്നു. മെർലിൻ ജോണിന്റെയും നിര്യാതനായ ജോൺ മൂഞ്ഞേലിൽ ദമ്പതികളുടെ മകളും കൊച്ചി വൈറ്റില സ്വദേശിനിയുമായ സൗമ്യ ജോണാണ് വധു.ഇരുവരുടെയും പ്രണയവിവാഹമാണിത്. ഇന്ന് വൈകുന്നേരം നാലുമണിക്ക് വൈറ്റില പള്ളിയിലാണ് ബന്ധുക്കളുടെയും ഉറ്റ സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ അരുൺ ഗോപി സൗമ്യയെ മിന്നുകെട്ടുന്നത്.
ബന്ധുക്കൾക്കുമായി വൈകുന്നേരം ആറരയ്ക്ക് കുണ്ടന്നൂർ ക്രൗൺ പ്ലാസയിൽ വിവാഹസൽക്കാരം നടത്തും. അതേ സമയം അതീവരഹസ്യമായാണ് വിവാഹം നടത്തുന്നത്. വിവാഹത്തിനായി പള്ളി മോടിപിടിപ്പിച്ചിട്ടുണ്ടെങ്കിലും വിവാഹം ആരുടേതാണെന്ന് പോലും പള്ളിയുമായി ബന്ധപ്പെട്ടവർക്ക് അറിയില്ലെന്നാണ് സത്യാവസ്ഥ. സെന്റ് തെരേസാസ് കോളേജിലെ ലെക്ച്ചറാണ് സൗമ്യ ജോൺ. സുഹൃത്തുക്കൾക്കുവേണ്ടി പതിനൊന്നാം തീയതി സൽക്കാരം ഏർപ്പെടുത്തിയിട്ടണ്ട്.
അതേ സമയം ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് കാണുന്നവർക്ക് അമ്പരപ്പാണ്. അരുൺഗോപി മതം മാറിയോ എന്നാണ് സുഹൃത്തുക്കളുടെ ചോദ്യം. ക്രിസ്ത്യാനി പെൺകുട്ടിയെ ഹിന്ദുവായ അരുൺഗോപി മതം മാറി വിവാഹംകഴിക്കുന്നുവെന്ന് ഗോസിപ്പുകൾ പടർന്നെങ്കിലും അരുൺഗോപി മതം മാറുന്നില്ലെന്നും, പ്രത്യേക ഉടമ്പടിപ്രകാരമാണ് വിവാഹം നടക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ.
അരുണ്‍ ഗോപി ആദ്യമായി സംവിധാനം ചെയ്ത ദിലീപ് ചിത്രമായിരുന്നു രാമലീല. റിലീസ് അടുത്ത് നിന്ന സമയത്ത് വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയില്‍ കുടുങ്ങി പോയ ചിത്രം ഏറെ പ്രതിസന്ധികക്കൊടുവിലായിരുന്നു റിലീസ് ചെയ്തത്. ചിത്രം പ്രതീക്ഷിച്ചതിലും വൻ ഹിറ്റാവുകയായിരുന്നു. ശേഷം അരുണിന് വിജയ തുടക്കമാവുകയായിരുന്നു. രാമലീലയ്ക്ക ശേഷം പുറത്തിറങ്ങിയ ചിത്രമായ ഇരുപത്തൊന്നാം നൂറ്റാണ്ട് തീയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞോടുകയാണ്. സിനിമാ ട്വിസ്റ്റുപോലെ അദ്ദേഹത്തിന്റെ സിനിമാ ജീവിതം മറ്റൊരു വഴിത്തിരിവിലേക്ക് എത്തിനിൽക്കുകയാണ്.
സംവിധാനം ചെയ്ത ആദ്യ ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ നായകനാകാനുള്ള നിയോഗവും അരുണ്‍ഗോപിയെ തേടിയെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകനായ രതീഷ് രഘുനന്ദന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പ്രഥമ ചിത്രത്തിലാണ് അരുണ്‍ഗോപി നായകനാകുന്നത്. നായകനായി അഭിനയിക്കാനുള്ള സാഹചര്യം തന്നെ തേടിയെത്തിയപ്പോൾ അരുണ്‍ഗോപി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു... രതീഷ് രഘുനന്ദന്‍ തന്നോടു സബ്ജക്ട് പറയുമ്പോള്‍തന്നെ ഈ സിനിമയിലെ കേന്ദ്രകഥാപാത്രം വല്ലാതെ ആകര്‍ഷിച്ചിരുന്നു. തുടര്‍ന്നു നടന്ന ചര്‍ച്ചകളിലാണ് ഈ കഥാപാത്രത്തെ താന്‍തന്നെ അവതരിപ്പിക്കാമെന്ന തീരുമാനത്തിലെത്തിയത്.
ഏതൊരു നടനും ചെയ്യാനാഗ്രഹിക്കുന്ന കഥാപാത്രമാണിത്. നായകന്റെ ശരീര സൗന്ദര്യമോ ഇമേജോ ഈ കഥാപാത്രത്തിന് ആവശ്യമില്ല. അതിലുപരി ഏതൊരു സംവിധായകനെയും മോഹിപ്പിക്കുന്ന ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്ത്. തിരക്കഥയിലെ സംഭവങ്ങളാണ് സിനിമയെ ആകര്‍ഷകമാകുന്നത്. മലയാളത്തില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഇന്റലിജന്റ് ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നും അരുണ്‍ഗോപി പ്രതികരിച്ചിരുന്നു. രാധാമണിയുടെയും നിര്യാതനായ ഗോപിനാഥൻ നായരുടെയും മകനാണ് അരുൺഗോപി.
https://www.facebook.com/Malayalivartha