മമ്മൂട്ടിക്കും മോഹന്‍ലാലിനും പോലും ഈ ഭാഗ്യം ലഭിച്ചിട്ടില്ല; പക്ഷേ ദിലീപിനും സിദ്ധിഖിനും ലഭിച്ചു ആ സന്തോഷം

മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറിയ താരമാണ് സിദ്ധിഖ്. ഏതു കഥാപാത്രം കൊടുത്താലും അതെല്ലാം സിദ്ധിഖിന്റെ കയ്യില്‍ ഭദ്രമാണ്. ദിലീപ് നായകനായ കോടതിസമക്ഷം ബാലന്‍ വക്കീലാണ് ഏറ്റവുമൊടുവിലെത്തിയ സിദ്ധിഖ് ചിത്രം. ഇതിലൂടെ മറ്റൊരു അപൂര്‍വ്വ സന്തോഷമാണ് ദിലീപും സിദ്ധിഖും പങ്കുവെച്ചത്. എല്ലാ സൂപ്പര്‍താരങ്ങളുടെയുമൊപ്പം സിദ്ധിഖ് അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂക്കയ്ക്കും ലാലേട്ടനും പോലും കിട്ടാത്തൊരു ഭാഗ്യം ആണ് ഇങ്ങനെയൊരു നിമിഷമെന്ന് ദിലീപ് പറയുന്നു. ഒരു അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.
മമ്മൂട്ടിയുടെയും ദിലീപിന്റെയും അച്ഛനായിട്ടുണ്ടെങ്കിലും ലാലിന്റെ അച്ഛനായി ഇതുവരെ അഭിനയിച്ചില്ലെന്ന് സിദ്ദിഖ് മറുപടിയായി പറഞ്ഞു. എന്നാല്‍ അങ്ങോട്ടും ഇങ്ങോട്ടും അച്ഛനും മോനുമായി അഭിനയിക്കാനുളള ഭാഗ്യം തങ്ങള്‍ക്കാണ് ലഭിച്ചതെന്നും സിദ്ദിഖ് പറഞ്ഞു.
ബി. ഉണ്ണികൃഷ്ണനെക്കുറിച്ചും ദിലീപ് അഭിമുഖത്തില്‍ പറയുകയുണ്ടായി. 'ഉണ്ണിയേട്ടനെ ആദ്യം കണ്ടപ്പോള്‍ ഞാന്‍ കരുതിയത് വലിയ ജാഡയാണെന്നാണ്. ഇക്കയാണ് പറഞ്ഞത് ഉണ്ണി വെറു പാവം ആണ്. അങ്ങനെ ഇക്ക വഴിയാണ് ഉണ്ണിയേട്ടനെ പരിചയപ്പെട്ടത്. അപ്പോള്‍ മനസ്സിലായി ആള് വെറും പാവമാണെന്ന്.'
അടുത്ത സുഹൃദ്ബന്ധങ്ങളില്‍ നിന്നാണ് നല്ല സിനിമകള്‍ ഉണ്ടാകുന്നതെന്ന് സിദ്ദിഖ് മറുപടിയായി പറഞ്ഞു. 'അതുപൊതുവെ അങ്ങനെയാണ്. നമ്മള്‍ പുറമേ നിന്നു നോക്കുമ്പോള്‍ അവരങ്ങിനെയായിരിക്കും ഇവരിങ്ങനെയായിരിക്കും എന്നു കരുതും. അത് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് മമ്മൂക്കയാണ്. നമ്മള്‍ അടുപ്പമുള്ള ആളുകള്‍ക്കല്ലേ അറിയൂ മമ്മൂക്ക എന്താണെന്ന്. ഞാനിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞാലിമരയ്ക്കാറില്‍ നമ്മുടെ ഒപ്പം ഇരുന്ന് സംസാരിക്കുന്നവരാണ് സുനില്‍ ഷെട്ടിയും അര്‍ജുനും പ്രഭുവുമൊക്കെ.
അടുത്തു കഴിയുമ്പോള്‍ എല്ലാവരും സിംപിളാണ്. എല്ലാവരുമായും അടുപ്പം ഉണ്ടാകണം. ഏറ്റവും അടുത്ത സുഹൃത് ബന്ധങ്ങളില്‍ നിന്നാണ് ഏറ്റവും നല്ല സിനിമകള്‍ ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍, ലോഹിതദാസ്-മമ്മൂക്ക, ജോഷി-മമ്മൂട്ടി അതുപോലെ ഉണ്ണിയും ദിലീപും ഒക്കെയായിട്ടുള്ള അടുത്ത സുഹൃത് ബന്ധത്തില്‍ നിന്നാണ് ഈ നല്ല സിനിമയും ഉണ്ടായത്.'-സിദ്ദിഖ് പറഞ്ഞു
https://www.facebook.com/Malayalivartha