പാർത്ഥന് അരികിൽ മുകുന്ദനും രാധയും; കൂടെ ഇരുവരുടെയും പൊന്നുമകൾ മഹാലക്ഷ്മി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ദിലീപ് , കാവ്യ ദമ്പതികളുടെ മകൾ മീനാക്ഷിയുടെ പിറന്നാൾ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുന്നത്. സിനിമ മേഖലയിലെ താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. നമിത പ്രമോദിന് പിന്നാലെ സംവിധായകനും നടനുമായ ലാൽ ആണ് ഇപ്പോൾ ചിത്രവുമായി എത്തിയത്. ദിലീപിനും കാവ്യയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രമാണ് ലാൽ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. മുകുന്ദനും രാധയും അവരുടെ മഹാലക്ഷ്മിക്കൊപ്പം എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം കാണുന്ന പ്രേക്ഷകർ ഒരു നിമിഷം ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് പോയിട്ടുണ്ടാകും. 1999 ൽ ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കിൽ .
കാവ്യയുടെ സിനിമ രംഗത്തേക്കുള്ള അരങ്ങേറ്റമായിരുന്നു ചിത്രം . കാവ്യയുടെ സഹോദരൻ പാർത്ഥനായിട്ടായിരുന്നു ലാൽ അഭിനയിച്ചത്. 2018 ഒക്ടോബര്‍ പത്തൊന്‍പതിനായിരുന്നു കാവ്യയ്ക്കും ദിലീപിനും പെണ്‍കുഞ്ഞ് പിറന്നത്. പിറന്നാളാഘോഷത്തിന് ശേഷമാണ് ദിലീപ് ഇളയമകളുടെ ചിത്രം ആദ്യമായി പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രം നിമിഷനേരം കൊണ്ടായിരുന്നു വൈറലായത് . മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ ആഘോഷം വിപുലമായി തന്നെ ആഘോഷിച്ചിരുന്നു. ആഘോഷങ്ങളുടെ ചിത്രങ്ങളുമായി ഏതെല്ലാം താരങ്ങൾ വരുമെന്ന് കാത്തിരിക്കാം.
https://www.facebook.com/Malayalivartha