സിനിമയിൽ അഭിനയിക്കാനായി അദ്ദേഹം എന്നോട് ഒന്നര ലക്ഷം രൂപ ചോദിച്ചു; ഓഡിഷന്‍ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി യുവതാരം ടൊവിനോ തോമസ്!

മലയാള സിനിമ ലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് താരമായി മാറിയ താരമാണ് ടൊവിനോ തോമസ്. സിനിമ ജീവിതത്തിൽ ആദ്യ കാലങ്ങളിൽ തനിയ്ക്ക് നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഇന്ന് മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി
കാസ്റ്റിങ് കൗച്ച് ഉണ്ടോ എന്നു ചോദിച്ചാല്‍ അത് തര്‍ക്കവിഷയമാണ്. മലയാള സിനിമയിൽ അത് ആവിശ്യമില്ല . കാരണം മലയാള സിനിമ മറ്റ് ഇന്‍ഡസ്ട്രികളിൽ നിന്നും വ്യത്യസ്തമാണ്. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.
കാസ്റ്റിങ് കൗച്ചുകൊണ്ട് ആരും എവിടെയും എത്തുകയില്ല. സിനിമയിൽ കഴിവിനു മാത്രമാണ് സ്ഥാനം. സിനിമ ലോകത്ത് നിങ്ങൾക്ക് എത്തണമെങ്കിൽ ഒരിക്കലും കുറുക്കുവഴികൾ തേടരുത് . കുറുക്കുവഴികളിലൂടെ അവസരം ലഭിക്കാം. പക്ഷെ അതൊന്നും ശാശ്വതമല്ല. പരിശ്രമിക്കുക. കഴിവിന് മാത്രമാണ് ഇവിടെ പ്രധാന്യമെന്ന് ടൊവിനോ പറഞ്ഞു.
സിനിമയിലെ തനിയ്ക്ക് ഉണ്ടായ അനുഭവമായിരുന്നു പിന്നീട് പങ്കുവെച്ചത് .സിനിമയിൽ അഭിനയിക്കാൻ വേണ്ടി അവസരം തേടി നടന്നിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ വേണ്ടി എന്നോട് ഒന്നര ലക്ഷം രൂപ ചോദിച്ചിരുന്നു. എന്നാൽ അത്രയും രൂപ തരാൻ കഴിയില്ലെന്ന് അറിയിച്ചപ്പോൾ 50,000 പറ്റുമോയെന്നായിരുന്നു ചോദിച്ചത്. വീട്ടുക അറിയാതെയാണ് സിനിമ മോഹത്തിനായി തിരിച്ചത്. അഭിനയ മോഹം ഉള്ളതിനാൽ ജോലി വരെ ഉപേക്ഷിച്ച സമയമായിരുന്നു അത്. അത്രയും പൈസ ഒരുമിച്ച് കാണാത്ത സമയംകൂടിയായിരുന്നു അതെന്നും ടൊവിനോ അഭിമുഖത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha