വരാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ; മാമാങ്കം സിനിമയുടെ ഓഡിയോ ലോഞ്ചിന് പിന്നാലെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

വരാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ; മാമാങ്കം സിനിമയുടെ ഓഡിയോ ലോഞ്ചിന് പിന്നാലെ മേക്കിംഗ് വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം മാമാങ്കത്തെ പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. മാമാങ്കത്തിന്റെ മേക്കിംഗ് വീഡിയോയാണ് ഇപ്പോൾ അണിയറക്കർ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നീട് ചിത്രത്തിൻറെ ടീസറായിരുന്നു പുറത്തു വിട്ടത്. മേക്കിംഗ് വീഡിയോ കാണുന്ന പ്രേക്ഷകർക്ക് ഒന്നുറപ്പാണ് ഇതൊരു ഒന്നൊന്നര ചിത്രമായിരിക്കും. മലയാള ചിത്രമായ മാമാങ്കത്തിന്റെ ഡബ്ബിംഗ് പതിപ്പുകളാണ് മറ്റ് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുക. വര്‍ഗ്ഗം, വാസ്തവം, ശിക്കാര്‍, ജോസഫ് തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ എം. പത്മകുമാറാണ് മാമാങ്കത്തിന്‍റെ സംവിധായകൻ.
ചാവേറായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രം പതിനേഴാം നൂറ്റാണ്ടിലെ മാമാങ്കകാലത്തെ കഥ പറയുകയാണ്. വേണു കുന്നപള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രം നവംബര്‍ 21-ന് തിയേറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha