ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി; കട്ടപ്പനയിലെ ഋതിക് റോഷനിലെ തേപ്പുകാരി; സീത സീരിയലിലൂടെ പ്രിയങ്കരിയായി മാറി... എന്നാൽ തന്നെ മലയാള സിനിമ വേണ്ട പോലെ ഉപയോഗിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നടി സ്വാസിക

മലയാളത്തില്‍ ബിഗ് സ്ക്രീന്‍, മിനി സ്ക്രീനിലും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സ്വാസിക. ആയാളും ഞാനും എന്ന സിനിമയിലൂടെയെയാണ് അഭിനയ രംഗത്തേക്ക് ചുവട് വെച്ചത്. കട്ടപ്പനയിലെ ഋതിക് റോഷനിലെ തേപ്പുകാരി സീത സീരിയലിലൂടെ പ്രിയങ്കരിയായി മാറി നടി സ്വാസിക. സീരിയലിലൂടെ മലയാളികളുടെ ഇഷ്ട്ട താരമായി താരം മാറിക്കഴിഞ്ഞു. അഭിനയത്തിലൂടെ ജീവിച്ച് കാണിക്കുകയാണ് താരം. എന്നാൽ അഭിനയ മികവിലൂടെ സിനിമയിൽ സ്വാസികയ്ക്ക് തിളങ്ങാൻ കഴിഞ്ഞില്ല. എന്നാൽ തന്നെ മലയാള സിനിമ വേണ്ട പോലെ ഉപയോഗിച്ചിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് നടി സ്വാസിക.
ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം ഊന്നി പറഞ്ഞത്. സിനിമയില്‍ അവസരങ്ങള്‍ കുറയുന്നു. കഴിവു മാത്രം പോര ഭാഗ്യവും കൂടി വേണമെന്ന് സ്വാസിക പറയുന്നു. ഇപ്പോൾ ഞാൻ തമിഴ് സിനിമയിലാണ് അഭിനയിക്കുന്നത്. തമിഴില്‍ ചെയ്ത രണ്ട് സിനിമയിലും ഞാൻ നായികയായിരുന്നു. മലയാള സിനിമയിൽ എനിയ്ക്ക് അവസരങ്ങൾ തരുന്നില്ല. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയില്‍ മാത്രമേ മലയാളത്തിൽ ഞാൻ നായികയായിട്ടുള്ളു. ഭാഗ്യമെന്ന കാര്യത്തെയാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നതെന്നും താരം പറയുന്നു. സ്വാസിക നർത്തകി കൂടിയാണ്. പല ഷോകളിലും മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ഇപ്പോൾ ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസും, മോഹൻ ലാൽ നായകനായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുമാണ് സ്വാസികയുടെ പുതിയ ചിത്രം.
https://www.facebook.com/Malayalivartha