സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ ടൊവീനോ സന്ദര്‍ശിച്ചു, വികാര നിര്‍ഭര കൂടിക്കാഴ്ച

നടന്‍ ടൊവിനോ തോമസ് മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചു.
മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ മാതാപിതാക്കള്‍ എടക്കാട് ബറ്റാലിയന്‍ സിനിമ കണ്ടതിന് പിന്നാലെ ടൊവിനൊയെ നേരില്‍ കാണണമെന്ന് താല്‍പ്പര്യം പ്രകടിപ്പിച്ചതോടെയാണ് താരം ബെംഗളൂരുവിലെ വീട്ടിലെത്തിയത്.
ഹൃദയസ്പര്‍ശിയായ അനുഭവം എന്നായിരുന്നു ടൊവിനൊയുടെ പ്രതികരണം. മകനെ നേരില്‍ കണ്ട അനുഭവമായിരുന്നെന്ന് സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കള്‍ പറഞ്ഞു.
എടക്കാട് ബറ്റാലിയനിലെ ക്യാപ്റ്റന്‍ ഷഫീക്ക് മുഹമ്മദിന് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അച്ഛനും അമ്മയും ഹൃദ്യമായ സ്വീകരണം നല്‍കി. പിന്നാലെ മകന്റെ ഓര്‍മകള്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കള്‍ ടൊവിനോയുമായി പങ്കുവച്ചു.
മകനെ നേരില്‍ കണ്ട അനുഭവമായിരുന്നെന്ന് ആയിരുന്നു ഒടുവില്‍ ആ മാതാപിതാക്കളുടെ പ്രതികരണം. സന്ദീപ് ഉണ്ണിക്കൃഷ്ണനായി വാങ്ങി വച്ചിരുന്ന ടി ഷര്‍ട്ടും നല്‍കിയാണ് താരത്തെ യാത്രയാക്കിയത്.
https://www.facebook.com/Malayalivartha