ദുരൂഹതകൾ നിറച്ച ഹെലൻറെ ട്രെയ്‌ലറിന് പിന്നാലെ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി; ചിത്രം കാണാം

കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളി മനസുകളില്‍ ഇടംനേടിയ ബേബി മോളെ ഓർമയില്ലേ. തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകള്‍ അന്ന ബെന്‍ ഒരേഒരു സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിക്കഴിഞ്ഞു. ബേബി മോളുടെ പുതിയ ചിത്രം ഹെലന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ട്രെയിലറിന് പിന്നാലെ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ലാലിനെയും അന്നയെയുമാണ് പുതിയ സ്റ്റില്ലിൽ കാണാൻ കഴിയുന്നത്. അച്ഛനും മകളുമായിട്ടാണ് ചിത്രത്തിൽ വേഷമിടുന്നത്. ആനന്ദത്തിനു ശേഷം നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഹെലൻ . ഹെലൻ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് അന്ന അവതരിപ്പിക്കുന്നത്. നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് ഹെലൻ സംവിധാനം ചെയ്യുന്നത്. പ്രണവ് മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, മോഹൻലാൽ, ദുൽഖര്‍ സൽമാൻ എന്നിവരുടെ ഫേസ്ബുക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്ത് വിട്ടത്.
https://www.facebook.com/Malayalivartha