മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തനിയ്ക്ക് ഏറെ ഇഷ്ട്ട്ടമാണ്; അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങൾ താനൊരിക്കലും ഒഴിവാക്കാറില്ല; കാരണം വെളിപ്പെടുത്തി നടൻ അനൂപ് മേനോന്‍

താര രാജാവ് മോഹൻലാലിനൊപ്പം അഭിനയിക്കാനാണ് മലയാള സിനിമയിലെ എല്ലാ താരങ്ങളുടെയും ആഗ്രഹം. എന്നാൽ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തനിയ്ക്ക് ഏറെ ഇഷ്ട്ടമാണെന്നും അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങൾ താനൊരിക്കലും ഒഴിവാക്കാറില്ലെന്നും നടൻ അനൂപ് മേനോൻ. അതിനൊരു കാരണവും താരം തുറന്നു പറഞ്ഞിരിക്കുകയാണ്. മോഹൻലാലിനൊപ്പം ആണെങ്കിൽ ഒരുപാട് അനുഭവങ്ങളും കഥകളുമൊക്കെ പറയാനുണ്ടാകും. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനൂപ് മേനോൻ ഇക്കാര്യം പറഞ്ഞത്. സിദ്ദിഖിന്റെ സംവിധാനത്തിൽ ബിഗ് ബ്രദർ എന്ന ചിത്രം ഒരുങ്ങുകയാണ്. മോഹന്‍ലാലിന്റെ സഹോദരനായാണ് അനൂപ് മേനോൻ ചിത്രത്തിൽ എത്തുന്നത്. അതിന്റെ സന്തോഷവും താരം പങ്കുവെച്ചു. മികച്ച കഥാപാത്രമാണ് തനിയ്ക്ക് ലഭിച്ചത്. സിദ്ദിഖിന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയിൽ അഭിനയിക്കണമെന്ന് പണ്ട് മുതലേയുള്ള ആഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളായ റാം റാജി റാവു സ്പീക്കിംഗ്, ഗോഡ് ഫാദര്‍ എന്നിവ തന്റെ ഇഷ്ട്ട സിനിമകളാണെന്നും അനൂപ് പറഞ്ഞു. കനല്‍, പകല്‍നക്ഷത്രങ്ങള്‍, മുന്തിരിവള്ളികള്‍ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രത്തിലും അനൂപ് മേനോൻ മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല സംവിധാന രംഗത്തും ഒരു കൈ നോക്കിയിട്ടുണ്ട്. കിങ് ഫിഷിലൂടെയാണ് സംവിധാനത്തിലേക്ക് അനൂപ് മേനോൻ തിരിഞ്ഞത്.
https://www.facebook.com/Malayalivartha