ഈ നായിക കൊള്ളാലോ; മാമാങ്കം സെറ്റിൽ കളിയും ചിരിയുമായി നായിക പ്രാചി ടെഹ്‌ലാൻ; വൈറലായി നായികയുടെ ടിക് ടോക് വീഡിയോ

മമ്മൂട്ടി നായകനാകുന്ന മാമാങ്കത്തിലൂടെ സിനിമയിലേക്ക് ചുവട് വെയ്ക്കുകയാണ് പ്രാചി ടെഹ്‌ലാൻ. ചിത്രത്തിന്റെ ടീസറിനും മേക്കിങ് വീ ഡിയോയ്ക്കും പിന്നാലെ നായികയുടെ ടിക് ടോക്കാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. പ്രാചി തന്നെയാണ് ഫേസ്ബുക്കിലൂടെ വീഡിയോ പുറത്തുവിട്ടത്. മാമാങ്കം സെറ്റിൽ സഹതാരങ്ങളോടൊപ്പം കളിയും ചിരിയും നിറഞ്ഞ വീഡിയോകളാണ് പങ്കുവെച്ചത്. ദേശീയ ബാസ്കറ്റ് ബോൾ താരമാണ് പ്രാചി. കഴിഞ്ഞ ദിവസം മാമാങ്കത്തിലെ മൂക്കുത്തി എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. ഈ ഗാനത്തിലൂടെ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് താരത്തിന്റെ ടിക് ടോക്കുകൾ വൈറലായത്.
മലയാള ചിത്രമായ മാമാങ്കത്തിന്റെ ഡബ്ബിംഗ് പതിപ്പുകളാണ് മറ്റ് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുക. വര്‍ഗ്ഗം, വാസ്തവം, ശിക്കാര്‍, ജോസഫ് തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ എം. പത്മകുമാറാണ് മാമാങ്കത്തിന്‍റെ സംവിധായകൻ. ചാവേറായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രം പതിനേഴാം നൂറ്റാണ്ടിലെ മാമാങ്കകാലത്തെ കഥ പറയുകയാണ്. വേണു കുന്നപള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രം നവംബര്‍ 21-ന് തിയേറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha