ഐ.എഫ്.എഫ്.കെയില്‍ നിന്നും ചോല പിന്‍വലിച്ച് സംവിധായകൻ സനല്‍കുമാര്‍; സിനിമകൾ തെരഞ്ഞടുത്തതിൽ പക്ഷപാതമുണ്ട്.... ഫേസ്ബുക്കിലൂടെയാണ് പ്രതിഷേധം അറിയിച്ചത്

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നിന്ന് ചോല പിൻവലിക്കുകയാണെന്ന് സംവിധായകൻ. മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലായിരുന്നു ചോലയെ പരിഗണിച്ചത്. എന്നാൽ സിനിമകൾ തിരഞ്ഞെടുത്തതിൽ പക്ഷപാതമുണ്ട്. ഇതിൽ പ്രതിഷേധിച്ചാണ് സംവിധായകൻ ചിത്രം പിൻവലിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചോല ഉടൻ തിയേറ്ററുകളിൽ എത്തിക്കുമെന്നും സനൽ ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ചോലയ്ക്ക് ലഭിച്ചിരുന്നു . വെനീസ് ചലച്ചിത്ര മേളയിലും ചോല പ്രദർശിപ്പിച്ചിരുന്നു. പക്ഷപാതം നിറഞ്ഞതും കാലഹരണപ്പെട്ടതുമായ രീതിയില്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്ന ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്നത് വലിയ ഉത്തരവാദിത്തമില്ലായ്മ ആയിരിക്കുമെന്നും സനൽ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിൽ ജോജു ജോർജും നിമിഷ സജയനുമാണ്പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അപ്പു പാത്തു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജാണ് ചിത്രം നിർമിച്ചത്. സനൽ കുമാർ തന്നെയാണ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയത്.
https://www.facebook.com/Malayalivartha