വാളയാർ പീഡന കേസ്; വാളയാറിലെ പെൺകുട്ടികളെ കുറിച്ച് നിങ്ങളെന്തെങ്കിലും പറയു... ഡബ്ല്യൂ.സി.സിയെ വിമര്‍ശിച്ച് ഹരീഷ് പേരടി

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെൺകുട്ടികളുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നുപേരെക്കൂടി കഴിഞ്ഞ ദിവസം കോടതി വെറുതേ വിട്ടിരുന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രതികളെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി സിനിമാ താരങ്ങളും രംഗത്തുണ്ട്. സിനിമയിലെ സ്ത്രീകളുടെ സംഘടന യായ ഡബ്ല്യൂ.സി.സിയെ വിമര്‍ശിച്ച് ഹരീഷ് പേരടി രംഗത്ത്
സിനിമയിൽ നിന്ന് മാത്രം സ്ത്രികളെ കലക്ട് ചെയുന്ന സംഘടനയോട് പറയുന്നു വാളയാറിലെ പെൺകുട്ടികളെ കുറിച്ച് നിങ്ങളെന്തെങ്കിലും പറയു.. എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്. വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതേ വിട്ട സംഭവത്തില്‍ ഇതുവരെ ഡബ്ല്യൂ.സി.സി പ്രതികരിച്ചിട്ടില്ല. വാളയാര്‍ കേസില്‍ പ്രതികളെ വെറുതേ വിട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം നടന്‍ പൃഥ്വിരാജ്, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദന്‍ നടി മായ മേനോന്‍ തുടങ്ങിയവർ പ്രതിഷേധം അറിയിച്ച് വന്നിരുന്നു
U
https://www.facebook.com/Malayalivartha
























