തമിഴിലും തെലുങ്കിലും താരമാകാന്‍ ദിലീപ്

ദീലീപിന് മലയാളം മടുത്തോ. ഏതായാലും താരം ഒന്ന് ചുവടുമാറിക്കളിക്കാന്‍ തയ്യാറെടുക്കുകയാണ്. തമിഴിലും തെലുങ്കിലും ചുവടുറപ്പിക്കാനൊരൂങ്ങുകയാണ് മലയാളികളുടെ ജനപ്രീയ നടന്‍ ദിലീപ്. \'കണ്ണാ ലഡു തിന്നാന്‍ ആസയാ\' എന്ന ഹിറ്റ് ചിത്രമൊരുക്കിയ മണികണ്ഠന്റെ പുതിയ ചിത്രത്തിലാണ് ദിലീപ് നായകന്റെ വേഷത്തിലെത്തുന്നത്. മണികണ്ഠന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. വിജയകാന്ത് നായകനായ ചിത്രത്തില്‍ ഉപനായകന്റെ വേഷത്തില്‍ ദിലീപെത്തിയ \'രാജ്യം\' എന്ന ചിത്രമാണ് താരത്തിന്റെ ഏക തമിഴ് ചിത്രം. തമിഴിന് പുറമെ ഈ വര്‍ഷം തന്നെ തെലുങ്കിലും ദിലീപ് വേഷമിടും.
മലയാളത്തില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ മുമ്പ് പലതവണ തമിഴകത്തുനിന്നും നിരവധി വേഷങ്ങള്‍ ദിലീപിനെ തേടി എത്തിയിരുനെങ്കിലും തമിഴ് പരീക്ഷിക്കാന്‍ താരം തയ്യാറായിരുന്നില്ല. എന്നാല്‍ ദിലീപിന്റെ മൊഴിമാറ്റ ചിത്രങ്ങള്‍ക്കും ദിലീപ് ചിത്രങ്ങളുടെ റിമേക്കുകള്‍ക്കും തമിഴകത്ത് തുടര്‍ച്ചയായി നേട്ടം കൊയ്യാന്‍ സാധിച്ചിരുന്നു. കൂടാതെ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുള്ള താരത്തിന്റെ അഭിനയ മികവും തമിഴില്‍ നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha