ഫയര്‍മാന്‍ ത്രില്ലിങ്ങ്

മമ്മൂട്ടിയെ നായകനാക്കി ദീപുകരുണാകരന്‍ ഒരുക്കിയ ഫയര്‍മാന്‍ ത്രില്ലിംഗ്. ഒരു മിഷന്‍ മൂവിയുടെ എല്ലാ ത്രില്ലിംഗുമായി ആദ്യാവസാനം വരെ ചിത്രം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ദീപുവിന്റെ കിടിലന്‍ ടേക്കിംഗ്‌സും വി.സാജന്റെ എഡിറ്റിംഗും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ദീര്‍ഘകാലത്തിന് ശേഷം മമ്മൂട്ടിക്കൊരു മാസ് ഹിറ്റ് ലഭിക്കുന്ന ചിത്രം കൂടിയാണിത്. വര്‍ഷം ഫാമിലി ഹിറ്റായിരുന്നു. അതിന് പിന്നാലെ 2015ല്‍ ആദ്യ ചിത്രം സൂപ്പര്‍ ഹിറ്റാകുന്നു. അടുത്തത് സിദ്ധിഖിന്റെ ഭാസ്‌ക്കര്‍ ദ റാസ്‌ക്കലാണ്. മമ്മൂട്ടിയും സിദ്ധിഖും ഒരുമിച്ചപ്പോഴെല്ലാം സൂപ്പര്‍ഹിറ്റുകളാണ് സംഭവിച്ചിട്ടുള്ളത്.
ഗ്യാസ് ടാങ്കറുമായി വന്ന ലോറി മറിഞ്ഞ് വാതകം ലീക്ക് ചെയ്യുന്നതും ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ടാങ്കര്‍ മറിഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ 30 മീറ്റര്‍ ദൂരത്ത് തീ പടര്‍ന്ന് ഫയര്‍മാന്‍മാര്‍ ഉള്‍പ്പെടെ മരിക്കുന്നു. തുടര്‍ന്ന് ലീഡിംഗ് ഫയര്‍മാന്‍ വിജയ് (മമ്മൂട്ടി) എത്തി മിഷന്റെ നേതൃത്വം ഏറ്റെടുക്കുന്നു. അതിനിടെ പൊലീസും നാട്ടുകാരും ഓപ്പറേഷന് തടസം സൃഷ്ടിക്കുന്നു. അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് നീങ്ങുമ്പോഴാണ് ടാങ്കര്‍ ദുരന്തം ആരെയോ രക്ഷിക്കാന്‍ മനപ്പൂര്‍വം നടത്തിയതാണെന്ന് കണ്ടെത്തുന്നത്. അപകടം നടന്നതിന് തൊട്ടടുത്തുള്ള ജയിലിലുള്ള ആരെയോ രക്ഷപെടുത്താന്‍ വേണ്ടി നടത്തിയ ഓപ്പറേഷനായിരുന്നു അത്. മമ്മൂട്ടിയുടെ കിടിലം പെര്‍ഫോമന്‍സും പഞ്ച് ഡയലോഗും ചിത്രത്തിന് മാറ്റ് കൂട്ടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha