അവാര്‍ഡ് കിട്ടാനായി പരിശ്രമിക്കുമെന്ന് നടന്‍ ജയറാം

മലയാളത്തിന്റെ പ്രിയ നടന്‍ ജയറാം ന്യൂജനറേഷന്‍ സിനിമകളെ കുറിച്ച് ആവേശത്തോടെ പറയുന്നു. പുതുതലമുറയിലെ നായിക നായകന്മാര്‍ ഒരുപാട് കഴിവുള്ളവരാണ്. അഭിനയത്തില്‍ തന്നെ വ്യത്യസ്ത രീതികള്‍ കണ്ടെത്തുന്നവരാണ് പുതുതലമുറയിലെ ഓരോ അഭിനേതാക്കളും. അതൊടൊപ്പം തന്നെ ജയറാം തന്റെ മനസ്സിലെ ആഗ്രഹവും തുറന്ന് പറയാന്‍ മറന്നില്ല. ന്യൂജനറേഷന്‍ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹവും ജയറാം തുറന്ന് പറഞ്ഞു. ന്യൂജനറേഷന്‍ സിനിമയില്‍ വിളിച്ചാല്‍ അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഒരു അകല്‍ച്ചയുമില്ല. ഇതൊക്കെ കാലഘട്ടതിന്റെ മാറ്റങ്ങളല്ലേ.
ന്യൂജനറേഷന്‍ എന്ന വാക്കിനു പകരം സിനിമയുടെ മാറ്റം എന്നു പറയാനാണ് എനിക്കിഷ്ടമെന്നും ജയറാം പറയുന്നു.
തനിക്ക് അവാര്‍ഡ് കിട്ടാത്തതിനെ കുറിച്ചും ജയറാം പറഞ്ഞു. എല്ലാ നടന്‍മാരുടേയും നടിമാരുടേയും ഉള്ളിലുള്ള ഓരേയൊരു ആഗ്രഹമാണിത്. എനിക്ക് ഇതുവരെ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടില്ല. ഉള്ളില്‍ വലിയ മോഹമുണ്ട്, പലപ്പോഴും ലഭിക്കുമെന്ന് വാര്‍ത്തകള്‍ പരന്നതല്ലാതെ ഒന്നും സംഭവിച്ചില്ല. അതുകൊണ്ട് തന്നെ ഇനിയും ശ്രമിക്കും. എല്ലാ ഭാഗ്യവും ഒത്തുവന്നാല്‍ കിട്ടും. എന്നെങ്കിലും ദൂരെ അത് കിട്ടും എന്ന ആഗ്രഹത്തില്‍ അഭിനയിക്കുന്നു. അഭിനയം മെച്ചപ്പെടുത്തിക്കൊണ്ട് അവാര്‍ഡിനായി എന്റെ ശ്രമം തുടരും. അവസാനിപ്പിക്കില്ലെന്നും ജയറാം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha