പ്രണയിക്കുന്നത് തെറ്റൊന്നുമല്ല, പ്രണയിച്ച് വേണം വിവാഹം കഴിക്കേണ്ടതെന്ന് നവ്യാ നായര്‍

പ്രിയ നടി നവ്യാ നായര്‍ക്ക് പ്രണയത്തെ കുറിച്ച് ഒരുപാട് സങ്കല്‍പങ്ങളുണ്ട്. പ്രണയിക്കാന്‍ ഇഷ്ടപ്പെടുന്ന നവ്യാ നായര്‍ പ്രണയത്തെ കുറിച്ച് വാതോരാതെ പറയുന്നു. നവ്യയയുടെത് അറേഞ്ച് മാരേജാണെങ്കിലും പ്രണയത്തെ കുറിച്ച് നവ്യയ്ക്ക് പറയാന്‍ തന്റെതായ അഭിപ്രായമുണ്ട്. പ്രണയിച്ച് വിവാഹം കഴിക്കാനായിരുന്നു തനിക്കിഷ്ടം. പക്ഷെ, ദൈവം വിധിച്ചിരുന്നത് വേറെയായിരുന്നുവെന്ന് നവ്യ പറയുന്നു. പ്രണയത്തെകുറിച്ച് നവ്യ വാചാലയാകാറുണ്ട് പലപ്പോഴും. പ്രണയിക്കാനുള്ള അവകാശം നമ്മുടെ നാട്ടിലുണ്ടല്ലോ. പ്രണയം തെറ്റായ ഒന്നാണെന്ന് വിശ്വസിക്കുന്നില്ലെന്നും നവ്യ പറഞ്ഞു. പ്രണയം വളരെ സുഖമുള്ളൊരു അനുഭൂതിയാണ്. അത് ജീവിതത്തിന് വളരെയധികം ഇന്‍സ്പിരേഷന്‍ നല്‍കുന്ന ഒന്നാണ്. അത് കൊണ്ട് തന്നെ പ്രണയിക്കുക , പ്രണയിക്കാന്‍ അനുവദിക്കുകയെന്നും നവ്യ പറയുന്നു.
വിവാഹം കഴിഞ്ഞിട്ടാണ് എന്റെ പ്രണയം തുടങ്ങിയതെന്നും നവ്യ പറയുന്നു. സെലിബ്രിറ്റി ലൈഫിനെ കുറിച്ചും നവ്യ പറഞ്ഞു. സെബ്രിറ്റി ലൈഫാണ് തനിക്കിഷ്ടമെന്നും തനിക്ക് ഇത്രയധികം പ്രശസ്തി നേടി തന്നത് സിനിമ തന്നെയാണെന്നും നവ്യ പറയുന്നു. സിനിമയെ ഞാന്‍ ഇഷ്ടപ്പെടുന്നു. വീട്ടമ്മയായിരിക്കാനും എനിക്ക് ഇഷ്ടമാണ് പക്ഷെ, ഒരു പ്രത്യേക പരിധിക്കുള്ളില്‍ ജീവിക്കാന്‍ പറ്റുന്ന ആളല്ല ഞാനെന്നും നവ്യ തുറന്ന് പറയുന്നു. വിവാഹ ശേഷം നവ്യ ഭര്‍ത്താവിന്റെ ജോലി സംബന്ധമായി മുംബൈയിലെ ഫഌറ്റിലാണ് താമസിക്കുന്നത്. മുംബൈ ജീവിതം പൂര്‍ണമായും മാറ്റിമറിച്ചുവെന്നും നവ്യ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha