മമ്മൂക്കയുടെയും ലാലിന്റെയും അമ്മയാകാന്‍ എന്നെ കിട്ടില്ലെന്ന് നടി ശ്രീലക്ഷ്മി

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മോഹന്‍ ലാലിന്റെയും മമ്മൂട്ടിയുടെയും അമ്മയാകാന്‍ തന്നെ കിട്ടില്ലെന്ന് നടി ശ്രീലക്ഷ്മി. ആര്‍ക്കെങ്കിലും അത്തരത്തിലൊരു വ്യാമോഹം ഉണ്ടെങ്കില്‍ അത് മനസ്സില്‍ വച്ചിരുന്നാല്‍ മതിയെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി. വിനീത് ശ്രീനിവാസന്റെയും നിവിന്‍ പോളിയുടെയും കൂട്ടുക്കെട്ടില്‍ ശ്രീലക്ഷ്മി അമ്മയായി അഭിനയിക്കുന്നതിന്റെ വിശേഷങ്ങള്‍ പറയവെയാണ് ഇത്തരത്തിലൊരു പ്രതികരണം.
വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ഭൂതകണ്ണാടി എന്ന സിനിമയില്‍ കൗമാരക്കാരിയുടെ അമ്മയായി ശ്രീലക്ഷ്മി അഭിനയിച്ചു. യുവതാരം നിവിന്‍ പോളിയുടെ അമ്മയായിട്ടാണ് ശ്രീലക്ഷ്മി വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. നിവിന്‍ പോളിയുടെ അമ്മയായി അഭിനയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീലക്ഷ്മി പറയുന്നു.
വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രജിത്തിന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശ്രീലക്ഷ്മിയ്ക്ക് പുതിയ കഥാപാത്രം കിട്ടിയിരിക്കുന്നത്. നിവിന്‍ പോളിയും വിനീത് ശ്രീനിവാസനുമായുള്ള കൂട്ടുക്കെട്ടില്‍ അഭിനയിക്കുന്നതില്‍ വളരെയധികം സന്തോഷമാണുള്ളതെന്നും ശ്രീലക്ഷ്മി പറയുന്നു. സാധാരണ ഒരു വീട്ടമ്മയുടെ റോളാണ് പുതിയ ചിത്രത്തില്‍ ചെയ്യുന്നത്. ഇന്റര്‍നെറ്റിനെ കുറിച്ചോ കമ്പ്യൂട്ടറിനെ കുറിച്ചോ യാതൊരു അറിവും ഇല്ലാത്ത ഓരു വീട്ടമ്മയുടെ റോളാണതെന്നും ശ്രീലക്ഷ്മി പറയുന്നു. അമ്മ വേഷം ചെയ്യുന്നത് മോശമാണെന്ന് തോന്നുന്നില്ല. കഥാപാത്രം മാത്രമേ ഒരു അഭിനേത്രി നോക്കാവൂ എന്നാണ് കരുതുന്നതെന്നും ശ്രീലക്ഷ്മി വ്യക്തമാക്കുന്നു. ഇന്നുളളതില്‍ നല്ലൊരു ശതമാനവും തട്ടിക്കൂട്ട് സിനിമയാണ്. കൂടാതെ, യുവതലമുറ ആഗ്രഹിക്കുന്നത് എന്‍ജോയ് ചെയ്ത് അന്നേരം മറക്കുന്ന സിനിമകളാണെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha