ഞാന്‍ ആഗ്രഹിച്ച കഥാപാത്രം ഇപ്പോഴാണ് എനിക്ക് കിട്ടിയതെന്ന് നടി ഹണി

മികവുറ്റതും വ്യത്യസ്തവുമായ വേഷങ്ങള്‍ ചെയ്യണമെന്നുള്ളത് ഏതൊരു നടിയുടെയും ആഗ്രഹമാണ്. താന്‍ ആഗ്രഹിച്ച പോലെ നല്ലൊരു കഥാപാത്രം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടി ഹണി റോസ് ഇപ്പോള്‍. ജയസൂര്യ, അനൂപ് മേനോന്‍ കൂട്ടുക്കെട്ടിന്റെ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിന് ശേഷം വളരെ ഗൗരവമായ കഥാപാത്രമാണ് തേടിയെത്തിയിരിക്കുന്നതെന്നും ഹണി പറയുന്നു. രൂപേഷ് പീതാന്പരന്റെ യു ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിലാണ് താന്‍ ആഗ്രഹിച്ച നല്ലൊരു കഥാപാത്രം കിട്ടിയിരിക്കുന്നതെന്നും ഹണി പറയുന്നു.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടി നടക്കുന്ന ഷേര്‍ളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഹണി അവതരിപ്പിക്കുന്നത്. അത്യാവശ്യത്തിന് തന്റേടമുള്ള ഷേര്‍ളിയെന്ന കഥാപാത്രവുമായി താന്‍ വളരെ അടുപ്പത്തിലാണെന്ന് ഹണി വ്യക്തമാക്കി. മൈ ഗോഡ്, സര്‍ സി.പി എന്നീ ചിത്രങ്ങളിലായി സുരേഷ് ഗോപിയുടേയും ജയറാമിന്റേയും നായിക ഹണിയാണ്. മൈ ഗോഡിലെ ആരതി ഭട്ടതിരിപ്പാട് എന്ന കഥാപാത്രം ഒരു ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകയുമാണെന്ന് ഹണി പറഞ്ഞു. ജയസൂര്യയുടെ നയികയായ കുമ്പസാരം എന്ന ചിത്രത്തിലെ വീട്ടമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കുറച്ച് ടെന്‍ഷനുണ്ടായിരുന്നതായി ഹണി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha