ഏതു വേഷവും ചെയ്യും; ശ്വേതാമേനോന്‍

വിവാഹിതയായി കുടുംബവും കുട്ടിയുമൊക്കെ ആയെങ്കിലും താന്‍ ഇപ്പോഴും ടീനേജുകാരിയാണെന്ന് നടി ശ്വേതാ മേനോന്‍. ഗ്ലാമര്‍ വിട്ടൊരു കളിക്ക് താനില്ലെന്നും താരം വ്യക്തമാക്കി. ചെറിയ ഇടവേളക്ക് ശേഷം സുരേഷ് ഗോപിക്കൊപ്പം രുദ്രസിംഹാസനത്തില്‍ പ്രധാന റോളിലെത്തുകയാണ് ശ്വേത. അഭിനയരംഗത്ത് കാലുകുത്തിയതേ ഉള്ളൂ. ടീനേജിലാണ് ഇപ്പോഴും. അഭിനയം ജോലിയല്ല, പാഷനാണ്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ഓരോ നിമിഷവും ആസ്വദിക്കുകയാണ്. ഏത് സംഭവവും പോസിറ്റീവായി കാണുന്നതാണ് എനിക്കിഷ്ടം. സന്തോഷം തന്നെയാണ് മുഖമുദ്ര. ഇമേജിനെക്കുറിച്ചൊന്നും സങ്കടപ്പെടാറേയില്ല. അത്തരം ചെറിയ കാര്യങ്ങളാല്‍ എന്തിന് സന്തോഷം തകര്‍ക്കണം.
തമിഴില്‍ അടുത്തിടെ ഒരു ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്തിരുന്നു. ചിത്രം വിജയമായിരുന്നു. അതിനാല്‍ പ്രേക്ഷകര്‍ക്ക് എന്നെ വിശ്വാസമുണ്ട്. പല പ്രമുഖ സംവിധായകരും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ എന്നെ സമീപിക്കുന്നതും അതുകൊണ്ടാണ്. അതിനാല്‍ അത്തരം വേഷങ്ങള്‍ എന്തിന് വേണ്ടെന്ന് വയ്ക്കണം. അത്തരം കഥാപാത്രങ്ങളും അഭിനയത്തിന്റെ അല്ലെങ്കില്‍ ജോലിയുടെ ഭാഗമാണ്. ഭാര്യയും അമ്മയും ആയെന്നു കരുതി ഇന്ന വേഷമേ ചെയ്യാവൂ എന്ന് നിബന്ധനകളൊന്നുമില്ല. കഥാപാത്രം ആവശ്യപ്പെടുന്ന വേഷങ്ങള്‍ ചെയ്യും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha