അവളുടെ രാവുകളില്‍ അഭിനയിക്കില്ലെന്ന് നടി മേഘ്ന രാജ്

ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിനെ കീഴടങ്ങിയ നടി മേഘ്ന രാജ് മാധ്യമങ്ങള്‍ക്ക് ചൂടന്‍ മറുപടിയുമായി വീണ്ടും രംഗത്തെത്തി. അവളുടെ രാവുകള്‍ എന്ന ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ താന്‍ നായികയാകുമെന്ന വാര്‍ത്ത നിഷേധിച്ചാണ് നടി മേഘ്ന രാജ് രംഗത്തെത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റ് ടിവി ചാനലുകളിലും വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാണ് മേഘ്‌ന പറഞ്ഞിരിക്കുന്നത്.
അടുത്തൊന്നും മലയാള സിനിമയില്‍ അഭിനയിക്കാന്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും മേഘ്‌ന പറഞ്ഞു. ഐ.വി. ശശി സംവിധാനം ചെയ്ത സീമ നായികയായ അവളുടെ രാവുകള്‍ മലയാളത്തിലെ ആദ്യ എ സര്‍ട്ടിഫിക്കറ്റ് ചിത്രമാണ്. ചിത്രത്തിലെ സീമയുടെ കഥാപാത്രമായ രാജിയായി മേഘ്‌ന അഭിനയിക്കുമെന്നറിയിച്ച് ചിത്രങ്ങളടക്കം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. അവളുടെ രാവുകളില്‍ വലിയ ഷര്‍ട്ട് മാത്രം ധരിച്ച സീമയുടെ പോസ്റ്ററുകളെ അനുസ്മരിക്കുന്നതായിരുന്നു മേഘ്‌നയുടെ ചിത്രവും. എന്നാല്‍, എപ്പോഴാണ് അത്തരത്തിലൊരു ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്ന് അറിയില്ലെന്നും മേഘ്‌ന പറഞ്ഞു. ആഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍, നമ്മുക്ക് പാര്‍ക്കാന്‍, യക്ഷിയും ഞാനും, മെമ്മറീസ് ഇങ്ങനെ നിരവധി ചിത്രങ്ങളില്‍ മേഘ്‌ന അഭിനയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha