ഞാന്‍ ഭാഗ്യവതിയാണെന്ന് നടി റീനു മാത്യൂസ്

ഞാന്‍ ഭാഗ്യവതിയാണ്, ഇങ്ങനെ പറഞ്ഞിരിക്കുന്നത് വേറെ ആരുമല്ല. മമ്മൂട്ടിക്കൊപ്പം ഇമ്മാനുവലിലും പ്രെയ്‌സ് ദി ലോര്‍ഡിലും തകര്‍ത്തഭിനയിച്ച നടി റീനു മാത്യൂസാണ്. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിനൊപ്പം അഭിനയിച്ചതിന്റെ ത്രില്ലിലാണ് റീനു ഇപ്പോള്‍. സത്യന്‍ അന്തിക്കാടിന്റെ ഇതുവരെ പേരിടാത്ത പുതിയ ചിത്രത്തിലാണ് ലാലിനോടൊപ്പം റീനു അഭിനയിക്കുന്നത്. മമ്മൂട്ടിയ്ക്ക് ശേഷം മോഹന്‍ലാലിനോടൊപ്പം അഭിനയിക്കുന്നതില്‍ ഞാന്‍ വളരെയധികം സന്തോഷവതിയാണെന്ന് റീനു പറയുന്നു.
ശരിക്കും ത്രില്ലിലാണ്. ഇത്രയും വലിയ ഭാഗ്യം വന്നുചേരുമെന്ന് സിനിമയിലേക്കെത്തിയപ്പോള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. മമ്മൂക്കയ്‌ക്കൊപ്പം രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ തന്നെ എല്ലാവരും പറഞ്ഞു നീ ഭാഗ്യവതിയാണെന്ന്. അന്നുതൊട്ടു മനസിലുള്ള ആഗ്രഹമാണ് ലാലേട്ടനോടൊപ്പം ഒരു സിനിമ. അതിപ്പോള്‍ സാധിച്ചു. കൂടാതെ സത്യന്‍ അന്തിക്കാട് സാറിനെപ്പോലുള്ള പ്രതിഭാധനനായ ഒരു സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുക എന്നുള്ളതും ഭാഗ്യമായാണ് കരുതുന്നതെന്നും റീനു മാത്യൂസ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha