റോമ തിരിച്ചുവരുന്നു

ഇടവേളയ്ക്കുശേഷം റോമ വീണ്ടും നായികയാകുന്നു. ഇത്തവണ അജുവര്‍ഗീസിന്റെ നായികയായിട്ടാണ് റോമ എത്തുന്നത്. നമസ്‌തേ ബാലി എന്നു പേരിട്ടിട്ടുള്ള ചിത്രത്തിലൂടെയാണ് ഇടവേളയ്ക്കുശേഷം റോമ എത്തുന്നത്. നവാഗതനായ കെ.വി. ബിജോയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.
ഇടവേളയ്ക്കുശേഷം മലയാള സിനിമയില്‍ മികച്ച കഥാപാത്രത്തിലൂടെ തിരിച്ചുവരാനായതില്‍ എനിക്കു സന്തോഷമുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി എന്നെത്തേടി നിരവധി കഥകളും കഥാപാത്രങ്ങളും എത്തിയിരുന്നു. പക്ഷേ അവയൊന്നും എന്നെ ആകര്‍ഷിച്ചിരുന്നില്ല. അതിനാലാണ് മലയാളത്തില്‍ ഇടവേള വന്നത്. നമസ്‌തേബാലിയിലെ കഥാപാത്രം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഇതൊരു മികച്ച ചിത്രമായിരിക്കുമെന്നാണ് പ്രതീക്ഷറോമ പറയുന്നു.
ചിത്രത്തില്‍ മനോജ് കെ.ജയന്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. റോമ അഭിനയിച്ച പ്രധാന ചിത്രങ്ങളിലൊന്നായ ചോക്ലേറ്റിലെ റോമയുടെ കഥാപാത്രത്തിന്റെ പേരായ അന്നമ്മ എന്നതാണ് നമസ്‌തേ ബാലിയിലെയും റോമയുടെ കഥാപാത്രത്തിന്റെ പേര്. രണ്ടു ഷെഡ്യൂളായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. കേരളത്തിലും ഇന്‍ഡോനേഷ്യയിലെ ബാലി ദ്വീപിലുമായാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. വരുന്ന ഈദ് ചിത്രമായിട്ടായിരിക്കും നമസ്‌തേ ബാലി പ്രദര്‍ശനത്തിനെത്തുക. ഫെയ്‌സ് ടു ഫെയ്‌സ് ആയിരുന്നു റോമ അഭിനയിച്ച അവസാനത്തെ മലയാള ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha