Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാത്തു കാത്തിരുന്ന ബിഗ് ബ്രദർ പ്രേക്ഷകരെ നിരാശരാക്കി; മോഹൻലാലിന്റെ ആരാധകർ സംവിധായകൻ സിദ്ധിഖിനെതിരെ തിരിയുന്നു; മോഹൻലാൽ കഷ്ടപ്പെട്ടതിന്റെ ഒരു ശതമാനം പോലും സംവിധായകനും തിരക്കഥാകൃത്തും കഷ്ടപ്പെട്ടില്ലെന്ന് ആരാധകരുടെ പരാതി

17 JANUARY 2020 01:26 PM IST
മലയാളി വാര്‍ത്ത

മോഹൻലാലിന്റെ ആരാധകർ സംവിധായകൻ സിദ്ധിഖിനെതിരെ തിരിയുന്നു. ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ആരാധകർ രംഗത്തെത്തിയതു പോലെയാണ് സിദ്ധിഖിനെതിരെയും തിരിഞ്ഞിരിക്കുന്നത്. കാത്തു കാത്തിരുന്ന ബിഗ് ബ്രദർ പ്രേക്ഷകരെ നിരാശരാക്കിയതിലുള്ള പ്രതിഷേധമാണ് കാരണം.

25 കൊല്ലത്തിന് മുമ്പ് ഇറങ്ങേണ്ടിയിരുന്ന സിനിമയാണ് ബിഗ് ബ്രദർ എന്ന് മോഹൻലാലിന്റെ ആരാധകർ വിമർശിക്കുന്നു. സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ പ്രിയപ്പെട്ട നടൻ അനശ്വരമാക്കാൻ ശ്രമിച്ചതായി ആരാധകർ പറയുന്നു. എന്നാൽ മോഹൻലാൽ കഷ്ടപ്പെട്ടതിന്റെ ഒരു ശതമാനം പോലും സംവിധായകനും തിരക്കഥാകൃത്തും കഷ്ടപ്പെട്ടില്ലെന്നാണ് ആരാധകരുടെ പരാതി. ചിത്രം കാണുന്ന ഒരാൾക്ക് മാജിക്ക് കണ്ട അനുഭവമാണ് ഉണ്ടാകുന്നതെന്ന് പ്രേക്ഷകർ പറയുന്നു. മാജിക്കിൽ ജീവിതമില്ല. അതുപോലെ സിനിമയിലും ജീവിതമില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തിലെ പ്രണയ രംഗം പരിഹാസ്യമായതായി അരാധകർ വിമർശിക്കുന്നു. സിനിമയിലെ എല്ലാ രംഗങ്ങളും മുമ്പ് പല ചിത്രങ്ങളിലും കണ്ടതാണെന്നും അവർ വിമർശിക്കുന്നു. ആകെ നന്നായിരിക്കുന്നത് ചിത്രത്തിലെ സംഘടന രംഗങ്ങൾ മാത്രമാണെന്നും പ്രേക്ഷകർ പറയുന്നു. ചിത്രത്തിൽ വിഷ്ണു ഉണ്ണിക്യഷ്ണന്റെ അഭിനയം മാത്രമാണ് സഹിക്കാൻ കഴിയുന്നതെന്നും പ്രേക്ഷകർ ആരോപിക്കുന്നു.

സിദ്ധിഖിനെയാണ് പ്രേക്ഷകർ കല്ലെറിയുന്നത്. ഒരു കാലഘട്ടം കഴിഞ്ഞാൽ പിന്നെ സിനിമയെടുക്കാൻ നിൽക്കരുതെന്നാണ് പ്രേക്ഷകർ നൽകുന്ന മുന്നറിയിപ്പ്. അഞ്ച് മാർക്കിൽ ഒന്നര പോലും നേടാതെയാണ് ബിഗ്ബ്രദർ പ്രേക്ഷകരെ നിരാശരാക്കിയത്.

ഒരു ചിത്രം പരാജയപ്പെട്ടാൽ പ്രേക്ഷകർ സംവിധായകനെ പൂർണമായി തളളിപറയുന്ന പ്രവണത മലയാള സിനിമയിൽ കൂടി വരുന്നുണ്ട്. ശ്രീകുമാർ മേനോന് സംഭവിച്ചത് അതാണ്. അദ്ദേഹത്തിന്റെ കരിയർ തന്നെ ഒടിയനോടുകൂടി ഇല്ലാതായി. അദ്ദേഹം കേസിൽ പ്രതിയായി. മലയാളത്തിന് ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച സിദ്ധിഖിനെ പ്രേക്ഷകർ തള്ളി കളഞ്ഞാൽ അത് തീർത്തും ദുഃഖകരമായിരിക്കും.

ഒടിയൻ പോലെ ബിഗ് ബ്രദറിനും വല്ലാത്ത ഹൈപ്പാണ് ഉണ്ടായത്. വലിയ പ്രതീക്ഷ നൽകുന്ന ചിത്രങ്ങൾ നിരാശപ്പെടുതുന്നത് പതിവായി മാറിയിരിക്കുന്നു. അതേ സമയം നിശബ്ദമായി കടന്നുവന്ന അഞ്ചാം പാതിര സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്നു. അതാണ് ആരാധകരെ കൂടുതൽ വേദനിപ്പിക്കുന്നത്.

ഡയലോഗുകളിൽ പഞ്ചില്ലെന്ന പരാതിയും പ്രേക്ഷകർ പറയുന്നു. ഇത് പോയി വല്ല പിള്ളാരോടും പറ സാറേ എന്ന ഡയലോഗ് മാത്രമാണ് ഒരൽപ്പമെങ്കിലും സമാധാനം നൽകുന്നത്. ലോകം മുഴുവൻ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. നാനൂറോളം കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.

തങ്ങളുടെ പരാതി മോഹൻ ലാലിനെ അറിയിച്ചിട്ടുണ്ടെന്നാണ് ഫാൻസ് അസോസിയേഷൻ പറയുന്നത്. ഇത്തരം ചിത്രങ്ങളിൽ അഭിനയിക്കരുതെന്ന മുന്നറിയിപ്പാണ് ഫാൻസ് മോഹൻലാലിന് നൽകുന്നത്. എന്നാൽ ചിത്രത്തിന് എന്തെങ്കിലും പ്രശ്നമുള്ളതായി മോഹൻലാലുമായി ബന്ധപ്പെട്ടവർ പറയുന്നില്ല. സിദ്ധിഖും നിശബ്ദനാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends