Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആര്യയുടെ 'ജാൻ' ആര്... ആര്യ പ്രണയത്തിലോ.. ബിഗ് ബോസ്സിൽ മനസ്സുതുറന്ന് ആര്യ; ആര്യയുടെ പ്രണയം അറിയാനുള്ള ആകാംക്ഷയിൽ പ്രേക്ഷകർ

22 JANUARY 2020 09:03 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ്സിൽ പ്രണയം വിരിയുന്നതിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ. സീസൺ ഒന്നിലെ പേർളി ശ്രീനിഷ് പ്രണയം ഇത്തവണയും ആവർത്തിക്കുമോ എന്ന ആകാംഷയിലായിരുന്നു പ്രേക്ഷകർ. അതിന്റെ സൂചനകളും പ്രേക്ഷകർക്ക് ലഭിച്ചിരുന്നു. ബിഗ് ബസ്സിലെ മത്സരർത്ഥികളായ സുജോ മാത്യു, അലക്‌സാൻഡ്ര എന്നിവർ പ്രണയത്തിലാണ് എന്ന സൂചനകളാണ് ബിഗ് ബോസ്സിലെ എപ്പിസോഡുകളിൽ നിന്നും പ്രേക്ഷകർക്ക് ലഭിച്ചിരുന്നത്. എന്നാൽ പിന്നീട് മറ്റൊരു വാർത്തയാണ് പുറത്തുവന്നത്. രേഷ്മയും സുജോയും പ്രണയത്തിലാണ് എന്ന വെളിപ്പെടുത്തലുമായി രഘു എത്തിയപ്പോഴാണ് പ്രേക്ഷകരെ കുഴപ്പിച്ചുകൊണ്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇതിനെത്തുടർന്ന് അവരിരുവരുടെയും പെരുമാറ്റവും പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കിയിരുന്നു . എന്നാൽ മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പി ച്ചുകൊണ്ട് മറ്റൊരാളാണ് ബിഗ് ബോസ്സിൽ ആദ്യമായി പ്രണയം വെളിപ്പെടുത്തിയത്. നടിയും മോഡലുമായ ആര്യയാണ് തന്റെ മനസ്സ് തുറന്നത്.

ബിഗ് ബോസ്സിൽ മത്സരാത്ഥികൾക്ക് ലഭിച്ച ടാസ്ക്കിനിടെയാണ് ആര്യ പ്രണയം വെളിപ്പെടുത്തിയത്. ജീവിതത്തിൽ ഏറ്റവും കൂടുതൽ 'മിസ് ചെയുന്ന വ്യക്തിയെ മറ്റുള്ളവരോട് പങ്കുവെക്കാനായിരുന്നു മത്സരർത്ഥികൾക്ക് ലഭിച്ച ടാസ്ക്ക്. കൂടുതൽ പേരും മാതാപിതാക്കളെയും ഭാര്യയെയും, മക്കളെയും ഒക്കെയാണ് പരാമർശിച്ചത്. ഇതിൽ വ്യത്യസ്തമായ വെളിപ്പെടുത്തൽ സുജോയുടെതായിരുന്നു. താൻ തന്റെ ബൈബിളിനെ ഏറ്റവും കൂടുതൽ മിസ് ചെയുന്നു എന്നാണ് സുജോ വെളിപ്പെടുത്തിയത്. താൻ ദിവസവും ഉണരുമ്പോഴും ഉറങ്ങുന്നതിനു മുന്ബെയും ആദ്യം ചെയുന്നത് ബൈബിൾ വായിക്കുക എന്നതാണ്. അതിനു ശേഷമേ താൻ മറ്റെന്തെങ്കിലും ചെയ്യുകയുള്ളൂ. എന്നാൽ ഏവരെയും ഞെട്ടിച്ചത് ആര്യയുടെ തുറന്നു പറച്ചിലായിരുന്നു. താൻ ഏറ്റവും കൂടുതൽ മിസ് ചെയുന്നത് തന്റെ മകൾ റോയയെയാണെന്നും കൂടാതെ താൻ ജാൻ എന്ന് വിളിക്കുന്ന വ്യക്തിയെയും ആണ് എന്ന ആര്യയുടെ വെളിപ്പെടുത്തൽ ആണ് മറ്റ് മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചത്. എന്നാൽ ഇപ്പോൾ ആരാണ് വ്യക്തി എന്ന് തനിക്ക് വെളിപ്പെടുത്താനാകില്ല എന്നും എന്നാൽ ബിഗ് ബോസ് സീസൺ രണ്ട് അവസാനിക്കുന്നതിനു മുൻപ് എല്ലാവരും അതറിയും എന്ന് കുടി ആര്യ കൂട്ടിച്ചേർത്തു. ഈ വിവരമെല്ലാം വീണ നായർക്കും അറിയാം എന്ന സൂചനയും ആര്യ നൽകി. തന്റെ ജീവിതത്തിൽ എല്ലാം ഈ വ്യക്തികൾ ആണെന്നും ആര്യ കൂട്ടിച്ചേർത്തു. ആര്യ പ്രണയത്തിൽ ആണെന്ന സൂചനയാണ് ആര്യയുടെ വാക്കുകളിലൂടെ ലഭിക്കുന്നത്.

ആര്യയും ഭർത്താവ് രോഹിത്തും വേര്പിരിഞ്ഞിരുന്നു. പ്രണയവിവാഹമായിരുന്നു ആര്യയുടെയും രോഹിത്തിന്റെയും. എന്നാൽ പിരിഞ്ഞതിനുശേഷവും തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്ന് ആര്യ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. താൻ ഒരു സിംഗിൾ മദറാണെന്നു അടുത്തിടെ താരം സമൂഹ മധ്യത്തിലൂടെ പ്രേക്ഷകരുടെ അന്നെഷണങ്ങൾക്ക് മറുപടി നൽകിയിരുന്നു. ആര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.എന്നാൽ ഇപ്പോൾ ആര്യയുടെ പുതിയ വെളിപ്പെടുത്തൽ ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ആര്യ. സ്വതസിദ്ധമായ ഹാസ്യവും തന്റേതായ സ്‌റ്റൈല്‍ സ്‌റ്റേമെന്റ് കൊണ്ടും മിനിസ്‌ക്രീനിലെ വേറിട്ടവ്യക്തിത്വമായ ആര്യ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. തങ്ങളുടെ ഇഷ്ടതാരത്തിന്റെ പ്രണയത്തെക്കുറിച്ചറിയാനുള്ള ആകാംഷയിലാണ് ഇപ്പോൾ പ്രേക്ഷകർ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends