സലിംകുമാറിന്റെ \'കമ്പാര്‍ട്ട്‌മെന്റ്\' പ്രദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തി

സിനിമ കാണാന്‍ ആളെത്തുന്നില്ലെന്നു പറഞ്ഞു നടന്‍ സലിംകുമാര്‍ സംവിധാനം ചെയ്ത സിനിമ കമ്പാര്‍ട്ട്‌മെന്റ് പ്രദര്‍ശനം നിര്‍ത്തി. ഭിന്ന ശേഷിയുള്ളവരുടെ ജീവിതം പ്രമേയമാക്കിയാണു ദേശീയപുരസ്‌കാരജേതാവ് കൂടിയായ സലിംകുമാര്‍ കമ്പാര്‍ട്ട്‌മെന്റ് ഒരുക്കിയിരിക്കുന്നത്. സിനിമ കാണാന്‍ എത്തുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് പ്രദര്‍ശനം താത്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതെന്നും സലീംകുമാര്‍ തന്നെയാണു വ്യക്തമാക്കിയത്.
തിയറ്ററുകളില്‍ വെറുതെ പ്രദര്‍ശിപ്പിച്ചു സമയം കളയുന്നതില്‍ കാര്യമില്ലെന്നും വിഷുവിനുശേഷം മധ്യവേനല്‍ അവധി ആരംഭിക്കുന്നതോടെ കമ്പാര്‍ട്ട്‌മെന്റ് വീണ്ടും തിയറ്ററുകളില്‍ എത്തുമെന്നും സലിംകുമാര്‍ പറഞ്ഞു. കലാമൂല്യമുള്ള നല്ല ചിത്രങ്ങള്‍ തിരിച്ചടി നേരിടുന്ന കാലഘട്ടമാണിത്. സര്‍ക്കാരും മറ്റു സംവിധാനങ്ങളും ഇത്തരം സിനിമകള്‍ക്കു നേരെ മുഖം തിരിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയറ്ററുകളില്‍പോലും കാമ്പുള്ള മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുന്നില്ല.
എസ്.എസ്.എല്‍.സി. പരീക്ഷകൂടി കണക്കിലെടുക്കുന്നുവെന്നും കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സലീംകുമാര്‍ പറഞ്ഞു.ഏറെ പ്രത്യേകതകളുള്ള സിനിമ കൂടുതല്‍ പേര്‍ കാണണമെന്നാണ് ആഗ്രഹം. ഇതിന് അനുകൂലമായ സാഹചര്യമല്ല നിലവിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha