ദിലീപിന്റെ ദേ പുട്ടില്‍ അതിഥിയായി എത്തിയത് മകള്‍ മീനാക്ഷി

നടന്‍ ദിലീപും മഞ്ജു വാര്യരും നിയമപരമായി പിരിഞ്ഞിട്ട് അധിക നാളായിട്ടില്ല. എന്നാല്‍ ദിലീപിന്റെ മകള്‍ മീനാക്ഷി പൊതുവേദികളില്‍ വന്ന് കാണാറില്ല. ദിലീപിന്റെ ദേ പുട്ട് എന്ന റസ്റ്ററന്റില്‍ നടന്ന ഭാഗ്യനറുക്കെടുപ്പില്‍ അതിഥിയായി എത്തിയത് വേറെ ആരുമല്ല. ദിലീപിന്റെ മകള്‍ മീനാക്ഷി തന്നെയാണ്. ഡൈന്‍ വിത്ത് സ്റ്റാര്‍ എന്ന പരിപാടിയുടെ നറുക്കെടുപ്പിലാണ് മീനാക്ഷി എത്തിച്ചേര്‍ന്നത്.
ഫെയ്‌സ് ബുക്കിലോ മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലോ അത്ര സജീവമല്ല ദിലീപും മകള്‍ മീനാക്ഷിയും. പൊതുവേദികളില്‍ ഒരുമിച്ചെത്തുന്നത് വളരെ അപൂര്‍വ്വമാണ്. മകള്‍ മീനാക്ഷിയും ദിലീപുമൊന്നിച്ചുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ദിലീപ് എത്തിയിട്ടില്ല. അടുത്തിടെ മീനാക്ഷിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയത് ചര്‍ച്ചയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha