ഒരു കോടി രൂപ മഞ്ജു പ്രതിഫലം ചോദിച്ചു, സംവിധായകര്‍ ഒഴിഞ്ഞ് മാറുന്നു

മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ മടങ്ങി വരുന്നുവെന്ന വാര്‍ത്ത കേട്ടപ്പാടെ മലയാളത്തിലെ സംവിധായകര്‍ ഏറെ സന്തോഷിച്ചു. എന്നാല്‍, സംവിധായകരോട് പ്രതിഫലമായി മഞ്ജു ചോദിക്കുന്നത് ലക്ഷങ്ങളല്ല മറിച്ച് കോടികളാണ്. സംവിധായകര്‍ മഞ്ജുവിന്റെ ഈ പ്രതിഫലം കേട്ടപ്പാടെ കണ്ണുതളളി പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിമൂന്നു വര്‍ഷത്തിനു ശേഷമാണ് മഞ്ജു വീണ്ടും തിരികെയെത്തിയത്. എന്നാല്‍ മഞ്ജുവിന്റെ രണ്ടാം വരവ് സംവിധായകര്‍ അത്ര അങ്ങോട്ട് സന്തോഷകരമായിട്ടില്ലെന്നാണ് സൂചന. പ്രതിഫലത്തിന്റെ കാര്യത്തിലാണ് മഞ്ജുവുമായി സംവിധായകര്‍ തര്‍ക്കത്തിലായിരിക്കുന്നതെന്നാണ് അറിയുന്നത്.
അടുത്തിടെ സംവിധായകന്‍ ആഷിഖ് അബു തന്റെ ചിത്രത്തിന് വേണ്ടി മഞ്ജുവിനെ വിളിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. റാണി പദ്മിനി എന്നൊരു പ്രോജക്ടിന് വേണ്ടിയാണ് മഞ്ജുവിനെ വിളിച്ചത്. ഈ ചിത്രത്തില്‍ മഞ്ജുവും റിമ കല്ലിംഗലുമായിരുന്നു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കാനിരുന്നത്. എന്നാല്‍ പ്രതിഫലത്തിന്റെ പ്രശ്‌നത്തെ തുടര്‍ന്ന് മഞ്ജുവിനെ മാറ്റി. മഞ്ജുവിനു ഒരു കോടി നല്‍കിയാല്‍ അഭിനേതാക്കള്‍ക്ക് വേണ്ടി മാത്രം രണ്ട് കോടിയോളം നിര്‍മ്മാതാവ് ചെലവാക്കേണ്ടിവരും.
ഇതാണ് പല നിര്‍മ്മാതാക്കളുടെയും പിന്‍മാറ്റത്തിനു കാരണം. മഞ്ജു തിരിച്ചുവരവ് പ്രഖ്യാപിച്ച സമയത്ത് ഒരു ഡസനോളം പ്രൊജക്ടുകള്‍ അനൗണ്‍സ് ചെയ്തിരുന്നു.
മോഹന്‍ ലാല്‍, സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടിന്റെ എന്നും എപ്പോഴുമാണ് മഞ്ജുവിന്റെ പുതിയ റിലീസ് ചിത്രം. മാര്‍ച്ച് 27 ന് ചിത്രം തീയേറ്ററുകളിലെത്തും. ഈ ചിത്രത്തിലും പ്രതിഫലത്തെ ചൊല്ലി മഞ്ജുവും നിര്‍മ്മാതാവും തമ്മില്‍ തര്‍ക്കമുണ്ടായതായി പറയുന്നു. ഏറെ പ്രതീക്ഷയോടെയാണ് മലയാളികള്‍ മഞ്ജുവിന്റെ പുതിയ ചിത്രം കാണാന്‍ കാത്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha