സീരിയലുകാരെ മുഴുവന്‍ സിനിമേലെടുത്തു

സീരിയലുകാരെ മുഴുവന്‍ സിനിമേലെടുത്തു. മലയാള സീരിയല്‍ താരങ്ങളെല്ലാം അണിനിരക്കുന്നത് തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലാണ്. ജയറാം നായകനും റിമി ടോമി നായികയുമാകുന്ന ഈ സിനിമയില്‍ മലയാളത്തിന്റെ മിനി സ്‌ക്രീനിലെ ഒട്ടുമിക്ക താരങ്ങളും എത്തുന്നുണ്ട്. നേരത്തെ ദിലീപ് നായകനായ കാര്യസ്ഥന്‍ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ സീരിയല്‍ താരങ്ങളും ഗായകരും അണിനിരന്നിരുന്നു.
കണ്ണന്‍ താമരക്കുളമാണ് തിങ്കള്‍ മുതല്‍ വെള്ളിവരെ സംവിധാനം ചെയ്യുന്നത്. സീരിയല്‍ ഭ്രമം തലക്കുപിടിച്ച പുഷ്പവല്ലി എന്ന നാട്ടിന്‍പുറത്തുകാരിയായാണ് റിമി ടോമി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അഞ്ച് സുന്ദരികള്‍ എന്ന ചലച്ചിത്രസമുച്ചയത്തില്‍ ആഷിഖ് അബു സംവിധാനം ചെയ്ത ഗൗരിയില്‍ റിമി ടോമി കഥാപാത്രമായിരുന്നു. എന്നാല്‍ മുഴുനീള കഥാപാത്രമായി റിമി ഒരു സിനിമയില്‍ അഭിനയിക്കുന്നത് ഇതാദ്യമാണ്. സീരിയല്‍ സംവിധായകന്‍ ജയദേവന്റെ റോളിലാണ് ജയറാം.
ടി.വി പരിപാടികളില്‍ നിറഞ്ഞ് നില്‍ക്കുന്ന റിമിയുടെ ജനശ്രദ്ധ പടത്തിന്റെ വിജയത്തിന് സഹായകമാകുമെന്ന വിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍. സീരിയലിനോടും സീരിയല്‍ സംവിധായകന്‍ ജയദേവനോടും ആരാധന മൂത്ത പുഷ്പവല്ലിയുടെ കഥ ഹ്യൂമര്‍ ട്രാക്കിലാണ് പറയുന്നത്. അനൂപ് മേനോനും പ്രധാന റോളിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് തിങ്കള്‍ മുതല്‍ വെള്ളി വരെ നിര്‍മ്മിക്കുന്നത്. ദിനേശ് പള്ളത്തിന്റേതാണ് തിരക്കഥ. നാദിര്‍ഷയാണ് ഗാനരചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha