സീരിയലില്‍ ശമ്പളം കൂട്ടിചോദിച്ചാല്‍ അടുത്ത എപ്പിസോഡില്‍ മാലയിട്ടു ചുവരില്‍ തൂക്കുമെന്ന് നടന്‍ കൊല്ലം തുളസി

വളരെ ദയനീയമായിരുന്നു ആ കാഴ്ച. ആ ചിത്രം ഇന്നും മനസ്സില്‍നിന്നും മാഞ്ഞുപോകുന്നില്ല. സീരിയലില്‍ ശമ്പളം കൂട്ടിചോദിച്ചതിന് താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ മുന്നറിയിപ്പൊന്നുമില്ലാതെ മാലയിട്ട് ചുവരില്‍ തൂക്കുന്നത് താന്‍ തന്നെ കണ്ടിട്ടുണ്ടെന്ന് ടെലിവിഷന്‍ സീരിയല്‍ നടന്‍ കൊല്ലം തുളസി. ഒരു നടന്‍ സീരിയലില്‍ അഭിനയിക്കുന്നതിന് പ്രതിഫലം കൂടുതല്‍ ചോദിച്ചാല്‍ അടുത്ത എപ്പിസോഡില്‍ അയാളുടെ മരണമാകുമെന്നും കൊല്ലം തുളസി പറഞ്ഞു.
താന്‍ അഭിനയിക്കുന്ന ക്യാരക്ടര്‍ ക്ലിക്കായാല്‍ പ്രതിഫലം കൂട്ടിത്തരുമെന്ന് പറഞ്ഞതനുസരിച്ചാണ് അഭിനയിച്ചിരുന്ന സീരിയലിലെ പ്രൊഡക്ഷന്‍ ടീമിനോടു ശമ്പളം കൂടുതല്‍ ആവ്യപ്പെട്ടത്. പ്രതിഫലം കൂടുതലോ കുറവോ നല്‍കിയില്ലെന്നുമാത്രമല്ല, സീരിയലില്‍നിന്നുതന്നെ മുന്നറിയിപ്പില്ലാതെ തന്നെ ഒഴിവാക്കുകയാണുണ്ടായത്. അടുത്ത എപ്പിസോഡില്‍ എന്റെ കഥാപാത്രത്തെ ഫോട്ടോയില്‍ മാലചാര്‍ത്തി ചുവരില്‍ തൂക്കുകയായിരുന്നു . സീരിയല്‍ രംഗത്തു നിന്നും ഇങ്ങനെയൊരനുഭവം തനിക്ക ആദ്യമായിട്ടാണ് ഉണ്ടായതെന്നും കൊല്ലം തുളസി പറഞ്ഞു.
അഭിനയിച്ചുകൊണ്ടിരുന്ന ബാലഗണപതി എന്ന് സീരിയലില്‍ നിന്ന് കാരണമേതുമില്ലാതെയാണ് തന്നെ കട്ട് ചെയ്തത്. കുഞ്ഞാപ്പു എന്ന, ഏറെ ശ്രദ്ധനേടിയ കഥാപാത്രമാണ് അതില്‍ ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. കൊല്ലം തുളസി എന്ന എന്റെ യഥാര്‍ത്ഥപേര് മറന്നിട്ട് കുഞ്ഞാപ്പു എന്നായിരുന്നു കുട്ടികളും മുതിര്‍ന്നവരുമൊക്കെ എന്നെ വിളിച്ചുകൊണ്ടിരുന്നത്. അത്രയും പ്രചാരമേറിയ ആ ക്യാരക്ടറില്‍നിന്നുമാണ് എന്നെ ഒഴിവാക്കിയത്.
അഭിനയിക്കാനായി സെറ്റില്‍ ചെന്നപ്പോള്‍ തന്റെ മരണരംഗം ചിത്രീകരിക്കുന്ന കാഴ്ചയാണ് കണ്ടെതെന്നും കൊല്ലം തുളസി പറഞ്ഞു. എന്റെ ശബ്ദം കേട്ടപ്പോള്‍ ശവപ്പെട്ടിക്കുള്ളില്‍നിന്നും പരിഭ്രമങ്ങളോടെ എഴുന്നേറ്റുവരുന്ന തമിഴന്‍ കോസ്റ്റ്യൂമര്‍. രൂപസാദൃശ്യമുണ്ടെന്ന് പറഞ്ഞ് ശവപ്പെട്ടിക്കുള്ളിലാക്കിയ കോസ്റ്റ്യുമറുടെ വിലാപവും ക്ഷമാപണവും കേട്ടാണ് അന്നു മടങ്ങിയതെന്നും കൊല്ലം തുളസി പറഞ്ഞു.
സിനിമയില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ ആരും തന്നെ വിളിക്കാറില്ല. അഭിനയരംഗത്ത് നിന്ന് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടയ്ക്കു വിട്ടുനിന്നെങ്കിലും മികച്ച കഥാപാത്രങ്ങള്‍ തന്നെ തേടിയെത്തും എന്ന പ്രതീക്ഷയിലാണ് കൊല്ലം തുളസി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha