റിമി ടോമി കസറുന്നു; തിങ്കള്‍ മുതല്‍ വെള്ളി വരെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

ഗായിക റിമി ടോമി ആദ്യമായി നായികയാകുന്ന തിങ്കള്‍ മുതല്‍ വെള്ളി വരെയുടെ സെറ്റില്‍ റിമി ടോമി അഭിനയിച്ച് കസറുന്നു. പൊതുവേ തമാശക്കാരിയായ റിമി സെറ്റിലാകെ ചിരി പടര്‍ത്തിയാണത്രേ എല്ലാവരെയും കൈയിലെടുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. സീരിയല്‍ ഭ്രമം തലക്കുപിടിച്ച പുഷ്പവല്ലി എന്ന നാട്ടിന്‍പുറത്തുകാരിയായിട്ടാണ് റിമി ടോമി ചിത്രത്തില്‍ എത്തുന്നത്. സീരിയല്‍ സംവിധായകനായി വേഷമിടുന്ന ജയറാമാണ് റിമിയുടെ നായകന്‍.
സീരിയലാണ് ജിവിതം എന്നു കരുതുന്ന നാട്ടിന്‍പുറത്തുകാരി പുഷ്പവല്ലിയും മൂന്ന് മെഗസ്സീരിയലുകള്‍ ഒരേ സമയം എഴുതികൊണ്ടിരിക്കുന്ന സംവിധായകന്‍ ജയദേവനും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളുമാണ് ചിത്രത്തിന്റെ പ്രമേയം. അയാളുടെ കഥാപാത്രങ്ങളെ അതിരുവിട്ട് സ്‌നേഹിച്ച് ഒടുവില്‍ ജയദേവന്‍ ചുങ്കത്തറയുടെ ജിവിതത്തിലേക്കെത്തുന്നവളാണ് പുഷ്പവല്ലി. അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തില്‍ ആഷിഖ് അബു സംവിധാനം ചെയ്ത ഗൗരിയില്‍ റിമി ടോമി കഥാപാത്രമായിരുന്നു. എന്നാല്‍ മുഴുനീള കഥാപാത്രമായി റിമി ഒരു സിനിമയില്‍ അഭിനയിക്കുന്നത് ഇതാദ്യമാണ്.
കണ്ണന്‍ താമരക്കുളമാണ് തിങ്കള്‍ മുതല്‍ വെള്ളിവരെ സംവിധാനം ചെയ്യുന്നത്. റിമിയ്‌ക്കൊപ്പമുള്ള ഫസ്റ്റ് ഷോട്ടില്‍ തന്നെ ചിരിച്ചു മരിച്ചു എന്നാണ് ജയറാം പറയുന്നത്. സെറ്റിലെ റിമിയുടെ പെരുമാറ്റമെല്ലാം എല്ലാവരും നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആദ്യത്തെ ഷോട്ട് കഴിഞ്ഞപ്പോള്‍ ആര്‍ക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ലെന്നാണ് ജയറാം പറയുന്നത്. റിമിടോമിയുടെ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ കണ്ടപ്പോള്‍, ഈ സിനിമയ്ക്ക് ഇങ്ങനെ ഒരു കഥാപാത്രമാണ് വേണ്ടതെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ റിമി അല്ലാതെ മറ്റൊരു ആളില്ലെന്ന് മനസ്സിലായപ്പോഴാണ് ഗായികയെ സമീപിച്ചത്. ആദ്യം എതിര്‍ത്തെങ്കിലും പിന്നെ റിമി സമ്മതിച്ചെന്ന് ജയറാം പറഞ്ഞു. ജയറാമാണ് നായികയാകാന്‍ റിമിയെ നിര്‍ബന്ധിച്ചതു തന്നെ. റിമിയുടെ അഭിനയത്തില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും സംശയമില്ലെന്നും ജയറാം പറയുന്നു. റിമി റോക്ക്‌സ് എന്നാണ് ജയറാം റിമിയെ അഭിനന്ദിച്ചത്. കോമഡി സീനുകള്‍ എടുത്തു തുടങ്ങിയാല്‍ റിമിയെ നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിയാറില്ലത്രേ.
ചിത്രത്തില്‍ അണിനിരക്കാന്‍ നിരവധി സീരിയല്‍ താരങ്ങളും എത്തും. ദിലീപിന്റെ കാര്യസ്ഥന്‍ എന്ന ചിത്രത്തിന് ശേഷം സീരിയല്‍ താരങ്ങളെ അണിനിരത്തുന്ന ചിത്രം കൂടിയായിരിക്കും ഇത്. അനൂപ് മേനോനും പ്രധാന റോളിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് തിങ്കള്‍ മുതല്‍ വെള്ളി വരെ നിര്‍മ്മിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha