ഗോസിപ്പുകള്‍ക്ക് പ്രതികരിക്കാന്‍ പോകാറില്ലെന്ന് നടി മഞ്ജിമ

മലയാളത്തില്‍ നിരവധി ബാലതാരങ്ങളുണ്ട്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രേക്ഷക മനസില്‍ ഇടംപിടിച്ച സിനിമയാണല്ലോ പ്രിയം. പ്രിയം എന്ന സിനിമയിലെ ബാലതാരങ്ങളെ എന്നും മലയാളികള്‍ ഓര്‍ക്കാറുമുണ്ട്. അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബേബി മഞ്ജിമയെ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നുണ്ടാകും. എന്നാല്‍ പേരിലും രൂപത്തിലുമെല്ലാം മാറ്റം വരുത്തി മഞ്ജിമ വീണ്ടും മലയാള സിനിമയിലെത്തുകയാണ്. നിവിന്‍ പോളി നായകനാകുന്ന ചിത്രമായ ഒരു വടക്കന്‍ സെല്‍ഫിയെന്ന ചിത്രത്തിലൂടെയാണ് വീണ്ടും മഞ്ജിമ സിനിമയില്‍ എത്തുന്നത്. വളരെ പ്രധാന്യമുള്ള കഥാപാത്രത്തെയാണ് മഞ്ജിമ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ക്യാമറാമാന്‍ വിപിന്‍ മോഹന്റെ മകളാണ് മഞ്ജിമ മോഹന്‍. മഞ്ജിമ തന്റെ അഭിനയം നിര്‍ത്താനുണ്ടായ സാഹചര്യം വ്യക്തമാക്കുകയാണ്.
ബാലതാരമായുള്ള സിനിമാ അഭിനയം അവസാനിപ്പിച്ചത് എന്റെ തീരുമാനമായിരുന്നു. സ്‌കൂള്‍ ജീവിതവും കോളജ് ജീവിതവും ആസ്വദിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും മഞ്ജിമ പറയുന്നു. സ്‌കൂള്‍ പഠനകാലവും കോളജ് ജീവിതവും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് സിനിമ വേണ്ടെന്ന് വച്ചത്. എങ്കിലും ഒരിക്കല്‍ സിനിമയില്‍ തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പായിരുന്നുവെന്നും മഞ്ജിമ പറയുന്നു. ബാലതാരമായി സിനിമയില്‍ വന്നതിനാല്‍ ഇപ്പോള്‍ സിനിമയില്‍ വലിയ സൗഹൃദങ്ങള്‍ ഇല്ല. എന്റെ സൗഹൃദങ്ങള്‍ എന്നും സിനിമയ്ക്ക് പുറത്താണ്. വടക്കന്‍ സെല്‍ഫി കഴിഞ്ഞപ്പോള്‍ എനിക്ക് കുറെ നല്ല സുഹൃത്തുക്കളെക്കൂടി ലഭിച്ചു മഞ്ജിമ പറയുന്നു. ഒരു വടക്കന്‍ സെല്‍ഫി വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മഞ്ജിമ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha