ദൃശ്യത്തിന്റെ കഥ മോഷണമെന്ന ആരോപണം കോടതി തള്ളി

2013ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ കഥയുടെ അവകാശത്തെച്ചൊല്ലിയുള്ള കേസില്‍ സംവിധായകന്‍ ജിത്തു ജോസഫിന് വിജയം. ദൃശ്യം സിനിമ തന്റെ കഥ കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് കഥാകൃത്ത് സതീഷ് പോള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. പകര്‍പ്പവകാശ ലംഘനം നടന്നിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
തന്റെ \'ഒരു മഴക്കാലത്ത്\' എന്ന നോവല്‍ കോപ്പിയടിച്ചാണ് ദൃശ്യം നിര്‍മ്മിച്ചതെന്ന് ആരാപിച്ചാണ് സതീഷ് പോള്‍ കോടതിയെ സമീപിച്ചത്. ഈ നോവല്‍ സിനിമയാക്കാനിരിക്കെയാണ് സമാനമായ കഥയുമായി ദൃശ്യം തീയറ്ററിലെത്തിയതെന്നും സതീഷ് പോള്‍ ആരോപിച്ചിരുന്നു.കോടതി വിധി സത്യത്തിന്റെ വിജയമാണെന്ന് ജിത്തു പ്രതികരിച്ചു. സതീഷ് പോളിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ജിത്തു അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha