Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംവിധായകന്‍ കമലിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിക്കുമെന്ന് സൂചന .

28 APRIL 2020 12:12 AM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ കമലിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിക്കുമെന്ന് സൂചന .ചലച്ചിത്ര അക്കാദമിയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്ന ചക്കളത്തിപോരിന്റെ ഭാഗമാണ് ഇപ്പോള്‍ കമലിനെതീരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു. കമലിനോട് അക്കാദമിയിലെ ചില ജീവനകാര്‍ക്ക് എതിര്‍പ്പുണ്ട്. അവരില്‍ ഒരാള്‍ അടുത്ത കാലത്ത് അക്കാദമിയിലെ ജോലി രാജിവച്ചു. കമലിനെതീരെ പെട്ടെന്ന് പൊട്ടിപുറപ്പെട്ട സംഭവങ്ങള്‍ അക്കാദമിക്ക് ഉള്ളില്‍ നിന്ന് ഉണ്ടായതാണെന്ന് സര്‍ക്കാര്‍ കരുതുന്നു.

മന്ത്രി കെ. റ്റി ജലീലിനെതിരെ നടപടി വേണമെന്ന ആവശ്യം നിരാകരിച്ചത് പോലെ തന്നെയാണ് കമലിനെതിരായ നടപടിയും സര്‍ക്കാരും മുഖ്യമന്ത്രിയും നിരാകരിച്ചത്. ബിജെപി യുടെ തന്ത്രം വിലപ്പോവില്ലെന്ന ശക്തമായ സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

ജനം ടി വിയും ജന്മഭൂമിയും ചേര്‍ന്ന് ഉയര്‍ത്തി കൊണ്ടു വന്ന വിവാദം അവാസ്തമാണെന്ന രീതിയിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതിന് കാരണമായി സര്‍ക്കാര്‍ ചുണ്ടികാണിക്കുന്നത് കമലിന്റെ പേര് കമാലുദീന്‍ മുഹമ്മദ് മജീദ് എന്നാണ് ജനവും ജന്മഭൂമിയും വിശേഷിപ്പിക്കുന്നത് എന്നാണ്. കമലിന്റെ പേര് കമാലുദീന്‍ എന്നാണെന്ന് കേരളത്തില്‍ അധികമാര്‍ക്കും അറിയില്ല. കമലിന്റെ പേരില്‍ പോലും വര്‍ഗീയത കൊണ്ടുവന്നവര്‍ക്ക് കൃത്യമായ അജണ്ടയുണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നു.

കമലിനെതിരെ വര്‍ഗീയ വിഷം കുത്തി വയ്ക്കാന്‍ ശ്രമിക്കുന്നു എന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. യുവ നടി കമലിനെതിരെ ഉയര്‍ത്തിയത് ലൈംഗിക ആരോപണമാണ്. സിനിമയിലെ ലൈംഗിക ചൂഷണം അവസാനിപ്പിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച സര്‍ക്കാരാണ് പിണറായിയുടേത് .2019 ഡിസംബര്‍ 30 ന് ഇവര്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. അതില്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.എന്നാല്‍ എല്ലാ ജുഡിഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും പോലെ സര്‍ക്കാര്‍ ഇതിനെയും അവഗണിച്ചു.

ദിലീപിനെതീരെ ആരോപണം ഉണ്ടായപ്പോള്‍ അതികര്‍ശനമായി നേരിട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അതിന് പിന്നില്‍ സര്‍ക്കാരിനും സി പി എമ്മിനും വ്യക്തമായ രാഷ്ട്രീയമുണ്ടെന്നാണ് അക്കാലത്ത് ആരോപണം ഉയര്‍ന്നിരുന്നു. അക്കാര്യം സി പി എം നിഷേധിച്ചിട്ടില്ല.

കമലിനെതിരായ ആരോപണങ്ങളെ കുറിച്ച് സര്‍ക്കാരിനുളളില്‍ അന്വേഷണം നടന്നെങ്കിലും ആരോപണങ്ങള്‍ തെറ്റൈന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends