Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകചരിത്രത്തെ തന്നെ മാറ്റിവരച്ചു മലയാളസിനിമ; കോറോണയിൽ അടിപതറാത്ത ഒരേയൊരു സിനിമ, ആടുജീവിതം തുടരുന്നു

10 MAY 2020 09:30 PM IST
മലയാളി വാര്‍ത്ത

ലോകചരിത്രത്തെ തന്നെ മാറ്റിവരച്ചുകൊണ്ടാണ് മലയാളസിനിമ രംഗത്ത് എത്തിയിരിക്കുന്നത്. ജീവിതത്തോടും യാഥാര്‍ത്ഥ്യത്തോടും നീതി പുലര്‍ത്തുന്ന ചിലപ്പോൾ യാഥാർഥ്യത്തെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ എന്നും മലയാള സിനിമയില്‍ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നിലവിൽ ലോകം നേരിടുന്ന കൊറോണ എന്ന മഹാമാരി ഉരുവാക്കിയ നിയന്ത്രണം പോലും മറികടന്നിരിക്കുകയാണ് മലയാള സിനിമ. ഒരുപക്ഷെ ലോകസിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് മലയാള സിനിമ ഇത്തരം ഒരു നേട്ടം കൈവരിച്ചിരിക്കുന്നത്. എന്നാൽ പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, സിനിമാ ചരിത്രത്തിൽ ഈ കാലഘട്ടത്തിന്റെ തന്നെ ഒരു അടയാളമായി മാറുകയാണ് ആടുജീവിതം. ഒപ്പം കൊറോണ സൃഷ്ടിച്ച പരിമിതികളെ കലയെ ഉരുവാക്കുന്ന സർഗാത്മകതയുടെ ഭാഗമാക്കിയിരിക്കുകയാണ് സംവിധായകൻ ബ്ലെസ്സിയും സംഘവും.

കോറോണയ്ക്കുമുന്നിൽ ഹോളിവുഡ് അടക്കമുള്ള ലോകസിനിമകളാ പോലും മാറിനിന്നു. കോടിക്കണക്കിനേറെ രൂപയുടെ നഷ്ടം നേരിട്ടുകൊണ്ട് അവർ തങ്ങളുടെ ക്യാമറയ്ക്കു മുന്നിൽ മുഖാവരണം ഇട്ടു. എന്നാൽ ആടുജീവിതത്തെ അങ്ങനെ പൂർണമായും ലോക്ഡൗൺ ചെയ്യാനായില്ല. ഈ മഹാമാരിക്കാലത്തും നിഷ്കര്ഷിച്ച സാമൂഹിക അകലം പാലിച്ച് ചിത്രീകരണം നടത്തുകയാണ് അവർ. ജോർദാനിലെ വാദിറാം മരുഭൂമിയുടെ ചുട്ടുപഴുത്ത പ്രതീതികൾ കവർന്നെടുത്ത് നജീബിന്റെ ദാഹാർത്തവും അത് നൽകുന്ന ഏകാന്തവുമായ ജീവിതാനുഭവങ്ങൾക്കു മേൽ ക്യാമറ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. മഹാമാരി തീർത്ത ആകുലതകൾ തങ്ങളെ ഒരിക്കലും അലട്ടില്ല എന്ന നിശ്ചയധാർട്യത്തോടെ ഒപ്പം കോറോണയെ പടിക്ക്പുറത്ത് നിർത്തി ചെമ്മരിപ്പുതപ്പിനാൽ സംരക്ഷണം തീർത്തിരിക്കുകയാണ് അവർ.

പ്രവാസികൾ അനുഭവിച്ചറിഞ്ഞ മരൂഭൂമികൾക്കിടയിലെ ശിൽപഗോപുരമാണ്‌ ജോർദാനിലെ വാദിറാം മരുഭൂമി, സൗദി അതിർത്തിയോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. അതായത് ലോകത്തിലെ ആടുവൈവിധ്യത്തിന്റെ തലസ്ഥാനം എന്നു പറയാം. ആടുകളെ തേടി ആദ്യം പോയത് മൊറോക്കോയിൽ. അവയ്ക്ക് നായ്ക്കളുടേതുപോലെയുള്ള വാലായതിനാൽ ഉപേക്ഷിച്ചു. പിന്നീട്, തടിച്ചു കൊഴുത്ത ആടുകൾ ധാരാളമുള്ള ജോർദാൻ ലൊക്കേഷൻ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങാൻ കഠിന പ്രയത്നമാണ് ഇവർ നേരിട്ടത്. ഹോളിവുഡിൽ നിന്നും ഒമാനിൽ നിന്നുമുള്ള നടന്മാരായിരുന്നു അർബാബുമാരുടെ ക്രൂരവേഷം ഇടേണ്ടിയിരുന്നത്. കോവിഡ് കാരണം ഇവരെത്താൻ വൈകി. മാർച്ച് 16 ന് ഒമാൻ താരം വന്നെങ്കിലും ക്വാറന്റീനിലായി. ഒമാൻ സർക്കാർ മൂന്നു വിമാനങ്ങൾ അയച്ചപ്പോൾ അക്കൂട്ടത്തിൽ ഈ നടനും മസ്കത്തിനു തിരികെ പോയി. അറബികളുമൊത്തുള്ള ഭാഗം ഒഴിവാക്കി ചിത്രീകരണം തുടങ്ങിയത് അങ്ങനെയാണ്. അങ്ങനെ മരുഭൂമിയിൽ 32 ദിവസത്തോളം ഒന്നും ചെയ്യാതെ ഇരിക്കേണ്ടി വന്നു. ഇപ്പോൾ ഷൂട്ട്‌ പുനരാരംഭിച്ചതിനാൽ മടുപ്പു മാറിയതായും അവർ പറയുകയാണ്.

കോറോണയിൽ ആടുജീവിതം അകപ്പെട്ടുവെന്ന വാർത്ത മലയാളികൾ ഏറെ ഞെട്ടലോടെയാണ് കേട്ടത് എങ്കിലും, എവിടെയപ്പോയാലും ഉണ്ടാകുമല്ലോ നമ്മുടെ മലയാളിസ്പർശം. ജോർദാനിലെ വസ്‌ത്രവ്യവസായി തിരുവനന്തപുരം സ്വദേശിയായ സനൽകുമാറിന്റെ സഹായം കിട്ടിയത്‌ വലിയ ആശ്വാസമായി. ഖുബ്ബൂസും റൊട്ടിയുംകൊണ്ട് മാത്രം വിശപ്പടക്കിയ അവർക്കുമുന്നിൽ ഒരു കുളിര്മഴയായി മാറുകയാണ് ചെയ്തത്. പൊറോട്ടയും ഇറച്ചിക്കറിയും ബിരിയാണിയുമൊക്കെ സനലും അദ്ദേഹത്തിന്റെ മക്കളും ചേർന്ന്‌ എത്തിച്ചു. ശെരിക്കും ആടുജീവിതത്തിന്ന് സമാനമായ സാഹചര്യം അവർ അനുഭവിച്ചുതീർത്തു എന്നുതന്നെ പറയാം.

അവസാന ഭാഗത്ത്‌ കുഞ്ഞിക്കായുടെയും മലയാളി പ്രവാസികളുടെയും രൂപത്തിൽ മാത്രം മനുഷ്യരും മനുഷ്യത്വവും പ്രത്യക്ഷ്യപ്പെടുന്ന കഥയാണ് രണ്ടു മണിക്കൂറുകൊണ്ട് ഒറ്റയിരുപ്പിൽ വായിക്കാവുന്ന മലയാളത്തിലെ ഏറ്റവും ശ്രദ്ധേയ കൃതികളിലൊന്നായ ആടുജീവിതം. അതിൽ ഹക്കീമിനെ രണ്ടാമതു കാണുന്ന നജീബ്‌ പറയുന്ന വാചകമുണ്ട്- "ഒരിക്കലും തിരിച്ചറിയാനാവാത്ത വിധം ഒരു മനുഷ്യന്റെ ശരീര ഭൂപടം മാറ്റിവരയ്‌ക്കാൻ സാഹചര്യങ്ങൾക്കു കഴിയുമെന്നു ഞാൻ അപ്പോൾ ഭീതിയോടെ മനസ്സിലാക്കി." അത്തരം വാചകം യാഥാർഥ്യങ്ങളിലൂടെ അനശ്വരമാക്കുകയാണ് നടൻ പൃഥ്വിരാജ്. നോവലിന്റെ അവസാനം ‘‘വിലങ്ങണിഞ്ഞ 80 ആടുകളെ ഒരു മസറയിലേക്കു കയറ്റുന്നതുപോലെയാണ്‌ എനിക്കപ്പോൾ തോന്നിയത്‌. അതിൽ ഒരാട്‌ ഞാനായിരുന്നു’’! എന്ന വിഖ്യാതമായ വാചകം ആടുജീവിതത്തെ അനശ്വരമാക്കിയതുപോലെ ലോകവും കാതോർക്കുക്കയാണ് അവരുടെ വരവിനായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends