Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാടിനെ പിടിച്ചുകുലുക്കുന്ന സംഭവങ്ങളില്‍ പ്രതികരിക്കാന്‍ മടിക്കുന്ന സിനിമാ താരങ്ങള്‍ പാര്‍വതിയെ കണ്ട് പഠിക്കണം; പാര്‍വതി തിരുവോത്ത് എന്ന നടി ഒരു അപൂര്‍വ പ്രതിഭാസമാണെന്നും എഴുത്തുകാരന്‍

06 JUNE 2020 01:05 AM IST
മലയാളി വാര്‍ത്ത

സന്ദീപ് ദാസിന്റെ കുറിപ്പ് ഇങ്ങനെ

നാടിനെ പിടിച്ചുകുലുക്കുന്ന സംഭവങ്ങളുണ്ടാവുമ്പോള്‍ എല്ലാവരും സിനിമ ഇന്‍ഡസ്ട്രിയിലേക്ക് ഉറ്റുനോക്കാറുണ്ട്. ആ മേഖലയിലെ സെലിബ്രിറ്റികളുടെ പ്രതികരണങ്ങള്‍ക്കുവേണ്ടി കാതോര്‍ക്കാറുണ്ട്. പക്ഷേ ഭൂരിപക്ഷം അവസരങ്ങളിലും നിരാശയായിരിക്കും ഫലം. സേഫ് സോണിന് പുറത്തുള്ള കളികളോട് സിനിമാതാരങ്ങള്‍ക്ക് താത്പര്യമില്ല. അതിനാല്‍ പാര്‍വതി തിരുവോത്ത് എന്ന നടി ഒരു അപൂര്‍വ പ്രതിഭാസമാണ്.

ഒരു ആനയുടെ ദൗര്‍ഭാഗ്യകരമായ മരണത്തിന്റെ പേരില്‍ മലപ്പുറം ജില്ലയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വൃത്തികേടിനെതിരെ പാര്‍വതി പ്രതികരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അവര്‍ പ്രതീക്ഷ തെറ്റിച്ചില്ല. ഈ വിദ്വേഷപ്രചരണങ്ങള്‍ ലജ്ജാവഹമാണെന്ന് പാര്‍വതി തുറന്നടിച്ചു.

പാലക്കാട് ജില്ലയില്‍ നടന്ന ദുരന്തം മലപ്പുറത്തിന്റെ അക്കൗണ്ടില്‍ എഴുതിച്ചേര്‍ത്തതിനുപിന്നില്‍ വളരെ നീചമായ ആസൂത്രണമുണ്ട്. ഗണപതിഭഗവാന്റെ പ്രതീകമായ ആന മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് വെച്ച് കൊല ചെയ്യപ്പെട്ടു എന്ന വ്യാഖ്യാനമാണ് കേരളത്തിനുപുറത്ത് ഓടിക്കൊണ്ടിരിക്കുന്നത്. അത് പറഞ്ഞുപരത്തിയത് ദേശീയതലത്തില്‍ പ്രശസ്തിയുള്ള വ്യക്തികളാണ്.

മറ്റു ഇന്ത്യന്‍ സെലിബ്രിറ്റികളും സാധാരണക്കാരും ആ പച്ചക്കള്ളം ഏറ്റെടുത്തപ്പോള്‍ ഉത്തരേന്ത്യക്കാരുടെ മനസ്സില്‍ മലപ്പുറത്തിന് ഡ്രാക്കുളയുടെ മുഖമായി. കേരളത്തിന്റെയും മലപ്പുറത്തിന്റെയും ഇമേജിന് ഭീകരമായ ക്ഷതമേറ്റു എന്ന് ചുരുക്കം.

കേരളത്തിലെ സിനിമാതാരങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഒരുപാട് ചെയ്യാനുണ്ട്. അവരുടെ വാക്കുകള്‍ക്ക് വലിയ റീച്ച് കിട്ടും. ഫാസിസത്തിനെതിരെ പട നയിക്കുകയൊന്നും വേണ്ട. മലപ്പുറത്ത് വച്ച് ആന ചരിഞ്ഞു എന്നത് കള്ളമാണെന്ന് മാത്രം പറഞ്ഞാല്‍ മതി.

പക്ഷേ അവരില്‍ പലരും ശബ്ദിക്കാന്‍ മടിച്ചു. തന്ത്രപരമായ മൗനം പാലിച്ചു. എന്നാല്‍ പാര്‍വതി അവര്‍ക്ക് മാതൃക കാണിച്ചു. വഴികാട്ടിക്കൊണ്ട് മുമ്പേ നടന്നു. പാര്‍വതിയ്ക്കു പിന്നാലെ മറ്റു നടീനടന്‍മാരും പ്രതികരിച്ചുതുടങ്ങി.

കാലം കാത്തുവെച്ച കാവ്യനീതിയാണിത്. മലയാള സിനിമയ്ക്ക് ഒരുപാട് സ്ത്രീകളെ അടിച്ചമര്‍ത്തിയ ചരിത്രമുണ്ട്. ആ പരിഹാസ്യമായ സമ്പ്രദായം ഇന്നും വേരറ്റുപോയിട്ടില്ല. അങ്ങനെയുള്ള ഒരു വ്യവസായത്തിന്റെ പതാക വഹിക്കാനുള്ള യോഗവും പാര്‍വ്വതി എന്ന സ്ത്രീയ്ക്കുതന്നെ!

രജനീകാന്തും അമിതാഭ് ബച്ചനുമൊക്കെ ഭരണകൂടത്തിന് പാദസേവ ചെയ്ത് ജീവിക്കുമ്പോള്‍ പാര്‍വതി ഒരു വിപ്ലവത്തിന് നേതൃത്വം നല്‍കുകയാണ്. പൗരത്വ ബില്ലിനെ എതിര്‍ക്കാനുള്ള കരളുറപ്പ് അവര്‍ക്കുണ്ടായിരുന്നു. അന്ന് നമുക്കുവേണ്ടി പാര്‍വതി തെരുവിലിറങ്ങുകയും ചെയ്തു.

പാര്‍വതിയ്ക്ക് ധാരാളം വിരോധികളുണ്ട്. വിശാലമായി ചിന്തിക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന പെണ്ണിനെ മലയാളിയ്ക്ക് ഇന്നും ഭയമാണ്.

'ആനീസ് കിച്ചണ്‍' എന്ന പരിപാടിയിലൂടെ പുറത്തേക്ക് വമിക്കുന്ന സ്ത്രീവിരുദ്ധതയും പുരുഷാധിപത്യവും ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പക്ഷേ വിധേയത്വം മുഖമുദ്രയാക്കിയ ആനിമാരോടാണ് നമ്മുടെ സമൂഹത്തിന് ഇന്നും താത്പര്യം. പാര്‍വതിമാരുടെ മൂല്യം പൂര്‍ണമായും തിരിച്ചറിയാന്‍ നമുക്ക് കുറേ പതിറ്റാണ്ടുകള്‍ കൂടി വേണ്ടിവന്നേക്കാം.

ബോളിവുഡ് മുഴുവന്‍ കേരളത്തിനെതിരെയുള്ള പ്രചരണങ്ങളില്‍ പങ്കുചേര്‍ന്നുകൊള്ളട്ടെ. നമുക്കൊരു പാര്‍വതി മാത്രം മതി ചെറുത്തുനില്‍ക്കാന്‍.

ഐഎഫ്എഫ്ഐ പോലുള്ള വലിയ വേദികളില്‍ അംഗീകരിക്കപ്പെട്ട പാര്‍വതി. ദേശീയ അവാര്‍ഡ് പരാമര്‍ശം ലഭിച്ച പാര്‍വതി. ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായ ഇര്‍ഫാന്‍ ഖാനോടൊപ്പം അഭിനയിച്ചിട്ടുള്ള പാര്‍വതി! വെറും പെണ്ണ് എന്ന് പരിഹസിച്ച് ശീലിച്ചവര്‍ ഇന്നും തിരുത്തിപ്പറയുകയാണ്...

ചങ്കുറപ്പും മനുഷ്യത്വവും ആത്മവിശ്വാസവും ഉള്ള പെണ്ണ്...ചാട്ടുളി പോലെ വാക്കുകള്‍ പായിക്കുന്ന പെണ്ണ്...സമൂഹത്തിലെ ജീര്‍ണതകള്‍ക്ക് ചാട്ടവാറടി നല്‍കുന്ന പെണ്ണ്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends