സോഷ്യല്‍ മീഡിയയില്‍ വൈറലായി ദുര്‍ഗ കൃഷ്ണയുടെ ഗ്ലാമറസ് ലുക്ക്

ഗ്ലാമറസ് ലുക്കില്‍ നടിയും നര്‍ത്തകിയുമായ ദുര്‍ഗ കൃഷ്ണ. ദുര്‍ഗ കൃഷ്ണതന്നെയാണ് ചിത്രം പങ്ക് വച്ചിരിക്കുന്നത്. സിംഗിള്‍ സ്ലീവ് സ്‌കിന്‍ ഫിറ്റ് ടോപ്പ് ധരിച്ച്, ചുവപ്പ് നിയോണ്‍ വെളിച്ചത്തില്‍ നില്‍ക്കുന്ന ചിത്രം ദുര്‍ഗ പുറത്തുവിട്ടത്. ചിത്രം പുറത്തുവന്ന് അല്‍പ്പസമയം കൊണ്ടുതന്നെ അത് വൈറലായി മാറുകയും ചെയ്തു. നിരവധി പേരാണ് ദുര്‍ഗ്ഗയുടെ പുതിയ ലുക്കിനെ പ്രശംസിച്ചുകൊണ്ട് ചിത്രത്തിന് കീഴിലായി കമന്റുകളുമായി എത്തിയത്. ഇവരോടൊപ്പം താരങ്ങളായ ഗൗതമി, ആര്യ എന്നിവരും ദുര്‍ഗയ്ക്ക് അനുമോദനവുമായി എത്തി. ആശ്ചര്യത്തെ സൂചിപ്പിക്കുന്ന പദമായ 'ഡാം!' എന്ന് ഗൗതമി കമന്റിട്ടപ്പോള്‍, ആര്യ 'ഹോട്ട്' എന്നാണ് ദുര്‍ഗ്ഗയുടെ ചിത്രത്തോട് പ്രതികരിച്ചത്. 'വിമാനം' എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ കൃഷ്ണ മലയാള സിനിമാ രംഗത്തേക്ക് ,രംഗപ്രവേശം ചെയ്യുന്നത്. ശേഷം നയന്‍താര, നിവിന്‍ പോളി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'ലവ് ആക്ഷന്‍ ഡ്രാമ'യിലും ദുര്‍ഗ അഭിനയിച്ചു. മോഹന്‍ലാല്‍ നായകനാകുന്ന 'റാം' ആണ് നടിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
https://www.facebook.com/Malayalivartha