വ്യാജ പ്രേമത്തിന്റെ ഉറവിടം അറിയാമെന്ന് ഗണേഷ്: പ്രിയദര്‍ശന്റെ സ്റ്റുഡിയോയിലെ ഹാര്‍ഡ് ഡിസ്‌ക്ക് ഫോര്‍മാറ്റ് ചെയ്ത നിലയില്‍?

പ്രേമം വീണ്ടും ചര്‍ച്ചയാകുന്നു. മലയാള സിനിമാലോകത്തെ ചൂടേറിയ ചര്‍ച്ചാവിഷയം പ്രേമം സിനിമയുടെ വ്യാജ പതിപ്പിന്റെ ഉറവിടം തനിക്കറിയാമെന്ന് ഗണേഷ്‌കുമാര്‍ എംഎല്‍എ. ചോര്‍ച്ചയുടെ യഥാര്‍ത്ത ഉറവിടം കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നില്ല. വ്യാജന്റെപേരില്‍ പോലീസ് സി.ഡി കടക്കാരെ ദ്രോഹിക്കുകയാണെന്നും ഗണേഷ്‌കുമാര്‍ ആരോപിച്ചു.
വ്യാജ പ്രേമവുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങള്‍ ആന്റി പൈറസി സെല്ലിനെ അറിയിക്കും. സിനിമ റിലീസ് വലിയ തിയേറ്ററുകളില്‍ മാത്രം മതിയെന്ന നിലപാടിനെ അംഗീകരിക്കാനാവില്ല. സിനിമ പ്രതിസന്ധി സൃഷ്ടിക്കുന്നത് സിനമാക്കാര്‍ തന്നെയാണെന്നും ഗണേഷ് കുറ്റപ്പെടുത്തി.
അതേസമയം, വ്യാജ പ്രേമവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുകയാണ്. ചിത്രത്തിന്റെ എഡിറ്റിങിനും മിക്‌സിങ്ങിനുമുള്‍പ്പെടെ പ്രധാന വേദിയായ സംവിധായകന്‍ പ്രിയദര്‍ശന്റെ ചെന്നൈയിലെ സ്റ്റുഡിയോയില്‍ ആന്റി പൈറസി സെല്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധനയ്ക്ക് പോയ സംഘം കയ്യുംവീശി മടങ്ങിയെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പകര്‍പ്പ് സൂക്ഷിപ്പിരുന്നു സ്റ്റുഡിയോയിലെ ഹാര്‍ഡ് ഡിസ്‌ക്ക് അന്വേഷണ സംഘം എത്തുന്നതിന് മുമ്പ് ഫോര്‍മാറ്റ് ചെയ്തിരുന്നതായും സൂചനയുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്കായി ഹാര്‍ഡ് ഡിസ്‌ക് പോലീസ് കസ്റ്റഡിയിലെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























