\'പ്രേമം\' ; അന്വേഷണം അണിയറക്കാരിലേക്ക്

ഒടുവില്‍ പ്രേമം സിനിമയുടെ അന്വേഷണം ക്ലൈമാക്‌സിലേക്ക്. സിനിമയിലെ പോലെ തന്നെ ഒരു ട്വിസ്റ്റും അതും ഒട്ടും പ്രതീക്ഷിക്കാതെ അന്വേഷണം അണിയറക്കാരിലേക്ക്. തുടക്കം മുതല്‍ സംവിധായകനും നിര്‍മ്മാതാവും തമ്മിലുള്ള രസക്കേടുകളാണ് ചോര്‍ച്ചയ്ക്ക് കാരണം എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒടുവില്‍ പോലീസ് അന്വേഷണം ആന്റി പൈറസി സെല്‍ അണിയറക്കാരിലേക്ക് വ്യാപിപ്പിക്കുന്നു. സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കാനായി എഡിറ്റു ചെയ്ത ശേഷം പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് സിനിമ പുറത്തായതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. എഡിറ്റ് ചെയ്ത ആളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു. എന്നാല്‍. എഡിറ്ററെ ഉടന്‍ അറസ്റ്റു ചെയ്യില്ലെന്നാണ് സൂചന.
മേയ് മാസം 18നാണ് സിനിമയുടെ ഡി.വി.ഡി സെന്‍സര്‍ ബോര്‍ഡിന് കൈമാറിയത്. രണ്ടു ഡി.വി.ഡികളാണ് കൊണ്ടുപോയത്. എന്നാല്‍,? ഒരെണ്ണം മാത്രമെ കൈമാറിയുള്ളു. മറ്റൊരെണ്ണത്തിന് വ്യക്തത പോരെന്ന കാരണത്താല്‍ നശിപ്പിച്ചു എന്നാണ് ഡി.വി.ഡി കൊണ്ടുപോയയാള്‍ നല്‍കിയ വിശദീകരണം. സെന്‍സര്‍ ബോര്‍ഡിന് കൈമാറിയ ഡി.വി.ഡികളില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച പ്രകാരം മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം എന്ന് വലിയ അക്ഷരത്തില്‍ എഴുതി. തിരുവനന്തപുരത്തെ സ്റ്റുഡിയോയിലാണ് ഈ മാറ്റങ്ങള്‍ വരുത്തിയത്. അവസാനമാറ്റങ്ങള്‍ വരുത്തിയ കോപ്പിയാണ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























