Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'നിമിഷക്കെതിരെ സൈബര്‍ ആക്രമണവും ലുക്ക് ഇല്ല, ഒരേ ഭാവം ആണെന്നുള്ള കളിയാക്കലുകള്‍ ഒക്കെ തുടങ്ങിയത് ജിയോ ബേബിയുടെ 'മഹത്തായ ഇന്ത്യന്‍ അടുക്കള' എന്ന പടം ഇറങ്ങിയത് ശേഷം...' വൈറലായി കുറിപ്പ്

21 JULY 2021 03:29 PM IST
മലയാളി വാര്‍ത്ത

വളരെ ശക്തമായ കഥാപാത്രങ്ങളിലൂടെ മികച്ച നിലപാടുകൾ നൽകി മുന്നേറുന്ന നടിയാണ് നിമിഷ സജയൻ. ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം മാലിക്കിലെ നിമിഷ തന്നെയാണ്. എന്നാൽ നിമിഷക്കെതിരെ സൈബര്‍ ആക്രമണവും ലുക്ക് ഇല്ല, ഒരേ ഭാവം ആണെന്നുള്ള കളിയാക്കലുകള്‍ ഒക്കെ തുടങ്ങിയത് ജിയോ ബേബിയുടെ 'മഹത്തായ ഇന്ത്യന്‍ അടുക്കള' എന്ന പടം ഇറങ്ങിയത് ശേഷം എന്ന കണ്ടെത്തലിലാണ് സോഷ്യൽ മിഡയ. അത്തരത്തോപ്പിൽ ഒരു കുറിപ്പ് വൈറലാകുകയാണ്.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് നിമിഷ സജയന്‍. ആദ്യകാലങ്ങളില്‍ അധികം ആരാലും ശ്രദ്ധിക്കാതെ മുന്നോട്ട് പോയിരുന്ന താരം 'ചോല' എന്ന ചിത്രത്തിലൂടെയാണ് പലരുടെയും ലിസ്റ്റിലെ 'മികച്ച നടി' എന്ന കാറ്റഗറിയിലേക്ക് എത്തപ്പെട്ടത്. പിന്നീട് നിമിഷ തിരഞ്ഞെടുത്ത സിനിമകളെല്ലാം കാലിക പ്രസക്തി ഉള്ളവയായിരുന്നു. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' മുതല്‍ 'മാലിക്ക്' വരെ എത്തിനില്‍ക്കുമ്ബോള്‍ നിമിഷയെ കുറിച്ച്‌ ആരാധകരും വിമര്‍ശകരും ഒരുപോലെ പറയുന്നത് 'നിമിഷയുടെ നിസംഗ ഭാവ'ത്തെ കുറിച്ചാണ്.

മാലിക്കിലെ അഭിനയത്തിനു പിന്നാലെ നിമിഷയെ പരിഹസിച്ചും ട്രോളുമായും നിരവധി പേര് രംഗത്ത് വന്നിരുന്നു. എന്നാല്‍, നിമിഷക്കെതിരെ സൈബര്‍ ആക്രമണവും ലുക്ക് ഇല്ല, ഒരേ ഭാവം ആണെന്നുള്ള കളിയാക്കലുകള്‍ ഒക്കെ തുടങ്ങിയത് ജിയോ ബേബിയുടെ 'മഹത്തായ ഇന്ത്യന്‍ അടുക്കള' എന്ന പടം ഇറങ്ങിയത് ശേഷം ആണെന്ന കണ്ടെത്തലിലാണ് സോഷ്യല്‍ മീഡിയ. 'ആ സിനിമയില്‍ അവസാനം നിമിഷ ഒഴിച്ച വെള്ളം പലരുടെയും മുഖത്ത് നിന്ന് ഇപ്പോഴും പോയിട്ടില്ലെന്നു മാത്രം അല്ല, നല്ല വണ്ണം പൊള്ളുകയും ചെയ്തിട്ടുണ്ട്' എന്നാണു സിനിമ ഗ്രൂപ്പുകളിലെ ചര്‍ച്ചാ വിഷയം.

ഏത് ദുര്‍ഘട ഘട്ടത്തിലും പൊട്ടിച്ചിരിച്ച്‌ അമ്മൂമ്മക്കിളി വായാടീ എന്നു പാടി ഓടിച്ചാടി വരാന്‍ പ്രിയദര്‍ശന്‍ സിനിമയായ ചന്ദ്രലേഖയിലെ ലേഖയായ പൂജാ ബന്ദ്രയല്ലല്ലോ മഹേഷ് നാരായണന്റെ മാലിക്കിലെ റോസ്‌ലിനായ നിമിഷ സജയന്‍ എന്ന രജിത് ലീല രവിന്ദ്രന്റെ കമന്റും ശ്രദ്ധേയമാകുന്നു. വളരെ മികച്ച അഭിനേത്രിയും, കഥാപാത്രം ആവശ്യപ്പെടുന്ന ഭാവങ്ങള്‍ തിരശീലയില്‍ ദൃശ്യമാക്കുന്ന നടിയുമാണ് നിമിഷയെന്നാണ് യുവാവ് കുറിക്കുന്നത്. ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാണെന്നതില്‍ ആശങ്കപ്പെട്ട് ആഘോഷങ്ങള്‍ക്കിടയില്‍ ചുമരും ചാരി നില്‍ക്കുമ്ബോളുള്ള ഭാര്യയുടെ മുഖം വലിഞ്ഞു മുറുകിയതാകുന്നതില്‍ എന്ത് അസ്വാഭാവികത എന്നാണു ഇദ്ദേഹം ചോദിക്കുന്നത്.

നിമിഷയുടെ കഥാപാത്രങ്ങളൊന്നും തന്നെ ചിരിക്കുന്നില്ല, ഇവരെ സ്‌ക്രീനില്‍ കാണുമ്ബോഴേ സങ്കടം വരും തുടങ്ങിയ അഭിപ്രായമാണ് നിമിഷയെ കുറിച്ച്‌ അടുത്തിടെയായി ഉയര്‍ന്നു കേള്‍ക്കുന്നത്. നിമിഷയ്ക്ക് നേരെ ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുന്നത് 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന ചിത്രത്തിന് ശേഷമാണെന്നാണ് ചിലരുടെ കണ്ടെത്തല്‍. ഇതോടൊപ്പം, നിമിഷയുടെ ചില നിലപാടുകളും ഈ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, സിനിമ പാരഡിസോ ക്ലബിലെ ഈ പോസ്റ്റിനെ പ്രതികൂലിച്ചും നിരവധി പേര് രംഗത്തുണ്ട്. 'മോഹന്‍ലാല്‍ ഒക്കെ വണ്ണത്തിന്റെ പേരില്‍ ഇത്രെയും ബോഡി ഷൈമിങ് ല്‍ പെടുന്ന ഈ നാട്ടില്‍ പല്ല് വേദന വന്നിട്ട് നീര് വച്ച മുഖവും ആയി അഭിനയിക്കുന്ന ഇവളെ കുറച്ച്‌ കുറ്റം പറഞ്ഞാല്‍ അത് സൈബര്‍ അറ്റാക്ക് ല്ലേ' എന്നാണു ഒരാള്‍ ചോദിക്കുന്നത്. 'അതെന്താണ് വിമര്‍ശിക്കാന്‍ പാടില്ലേ? അതെങ്ങനെയാണ് സൈബര്‍ ആക്രമണം ആകുന്നത്? അവരുടെ അഭിനയം ഇഷ്ടമാണ് പക്ഷേ ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്ബോള്‍ എങ്ങനെയാണ് best എന്നൊക്കെ പറയാന്‍ പറ്റുന്നത്, വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യട്ടെ എന്നാലല്ലേ ഒരാളുടെ റേഞ്ച് മനസ്സിലാകൂ' എന്നാണു മറ്റൊരാളുടെ അഭിപ്രായം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends