നയനയുടെ ഋഷ്യം PART 7 ; എന്തുവേണമെങ്കിലും സംഭവിച്ചുകൊള്ളട്ടെ ; നീയും അതാഗ്രഹിക്കുന്നുണ്ടെങ്കിൽ, എല്ലാത്തിനെയും മറികടന്ന് നമ്മളൊരുമിച്ച് ജീവിക്കുക തന്നെ ചെയ്യും'; സൂര്യയ്ക്ക് വാക്ക് കൊടുത്ത് ഋഷി; കൂടെവിടെ സ്പെഷ്യൽ ആരാധകർക്കായി ഒരു ആരാധികയുടെ എഴുത്ത്!

കുറച്ചു ദിവസങ്ങളായി കൂടെവിടെ പ്രേക്ഷകർ ഋഷ്യ സീൻ ഇല്ലാതെ വിഷമിക്കുകയാണ്. അതിനിടയിലാണ് നയന താര എന്ന പെൺകുട്ടിയുടെ കഥ വൈറലായി മാറുന്നത്. കമന്റിലൂടെ എഴുതിത്തുടങ്ങിയ നയനയുടെ കുറിപ്പ് കൂടെവിടെ ആരാധകരും ഏറ്റെടുക്കുകയാണ് ഉണ്ടായത്, അതോടെ ഋഷ്യ റ്റേൽസ് എന്ന ഫേസ്ബുക്ക് പേജിലൂടെ നയന കഥ തുടർന്നും എഴുതാൻ തുടങ്ങി.
പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്ന നയനയുടെ ഋഷ്യം പുത്തൻ എപ്പിസോഡ് എത്തിയിരിക്കുകയാണ്. ഋഷിയും സൂര്യയും കാറിൽ അങ്ങനെ യാത്ര ചെയ്യുകയാണ്. സൂര്യയ്ക്ക് തീരെ വയ്യ.. ഏറെ ആഗ്രഹിച്ച ഒരു കാർ യാത്രയായിരുന്നു. രണ്ടുപേർക്കും.... എന്നാൽ, വീട്ടിലേക്ക് പോകേണ്ട വഴിയും കടന്ന് ഋഷി പോകുന്നത്. അത് സൂര്യ ശ്രദ്ധിക്കുകയും അതെ കുറിച്ച് ചോദിക്കുകയും ചെയ്തപ്പോൾ... നമ്മൾ വീട്ടിലേക്ക് അല്ല പോകുന്നത് എന്ന് ഋഷി പറഞ്ഞു...
അപ്പോൾ സൂര്യ ഒന്നും മനസിലാകാതെ... "പിന്നെ?...
ഋഷി സാർ സൂര്യയെ പുഞ്ചിരിക്കുന്നതല്ലാതെ ഒന്നും പറഞ്ഞില്ല....
സൂര്യ ഒന്നും കൂടി... സാർ.....വീട്ടിലേക്കല്ലാതെ പിന്നെ?" ആ ബോൾഡായ ശബ്ദം വയ്യായ്മയിൽ ഒന്ന് തളരുന്നുണ്ട്..
"എന്താ തനിക്ക് പേടിയുണ്ടോ?" ഋഷി ചോദിച്ചു. ഇല്ലെന്നവൾ തലകുലുക്കി.. ഒന്നും മിണ്ടാൻ വയ്യ.. നല്ല ക്ഷീണമുണ്ട് .. പ്രണയം നിറഞ്ഞ കഥ കേൾക്കാം വീഡിയോയിലൂടെ...!
https://www.facebook.com/Malayalivartha