അമ്മയുടെ കൈയിൽ നിന്നും അടിവാങ്ങാൻ ഓടുന്ന മകൻ; ഋഷിമോനെ അടിക്കാൻ ഓടിച്ച് അതിഥി 'അമ്മ; എല്ലാത്തിനും പിന്നിൽ സൂര്യ കൈമൾ ; കൂടെവിടെ പുത്തൻ കഥയ്ക്കായി ആരാധകരുടെ കാത്തിരിപ്പ്

പുത്തൻ കൂടെവിടെ എപ്പിസോഡ് പ്രൊമോ എത്തിയിരിക്കുകയാണ്. കൂടെവിടെയുടെ ഇപ്പോഴുള്ള ട്രാക്ക് 'അമ്മ മകൻ ബന്ധം മാത്രമല്ല. അതിലൂടെ പഴയ ചരിത്രത്തിലേക്ക് കൂടി വഴിവെക്കുന്നുണ്ട്. കഴിഞ്ഞ എപ്പിസോഡിൽ സൂര്യയും ഋഷിയും കൂടി ജഗന്റെ കാര്യം സംസാരിച്ചിരുന്നു. ടീച്ചർ ജഗന് എല്ലാം ഒപ്പിട്ട് കൊടുക്കാനുള്ള സാധ്യത ഉണ്ട് എന്ന തരത്തിൽ സംസാരിക്കുമ്പോൾ ഋഷി ഇടയിൽ കയറി പറയുന്നുണ്ട്. അങ്ങനെ എന്തിനു ചെയ്യണം എന്നൊക്കെ.
സൂര്യ ഉടനെ തന്നെ പറയുന്നുണ്ട് അത് ടീച്ചർ ജഗനെ ഭയന്നിട്ടാണെന്ന്. എന്നാൽ, അതെന്തിന് ഭയക്കണം എന്നൊക്കെ ഋഷി കൂൾ ആയിട്ട് ചോദിക്കുമ്പോൾ , ഹാ ടീച്ചർക്ക് ചോയിക്കാനും പറയാനും ആരൂല്ലല്ലോ എന്നിങ്ങനെ സൂര്യ ഒന്ന് കൊള്ളിച്ചുകൊണ്ട് പറഞ്ഞു.
അത് കേട്ടപ്പോൾ ഋഷി... " അതെന്നാൽ ജഗന്റെ വെറും തോന്നലാ... " എന്നൊക്കെ പറഞ്ഞ് ആറ്റിട്യൂട് ഇട്ട് നിൽക്കുമ്പോൾ സൂര്യ അടുത്ത കൗണ്ടർ.
" എന്നാൽ, സാർ തന്നെ പോയി ജഗനോട് പറയ്.. " നിങ്ങൾ ഈ പറയുന്ന അമ്മു തനിച്ചല്ല. ചോദിക്കാനും പറയാനും കലിപ്പൻ ഋഷി സാർ ഉണ്ടെന്ന്. പക്ഷെ ഇതിന് ഋഷി മറുപടിപറയും മുന്നേ നമ്പ്യാർ അങ്കിൾ കേട്ടു.
അപ്പോൾ നമ്പ്യാർ അങ്കിൾ പറഞ്ഞതിൽ നിന്നും ഒന്ന് വ്യക്തമാണ്. ജഗൻ വെറും നിസാരനല്ല. അതായത് തമാശയ്ക്ക് പോലും അമ്മുവിൻറെ മകൻ ഋഷിയാണ് എന്ന് പറയരുത്. അതറിഞ്ഞാൽ ജഗൻ കൊന്നു കളയാൻ പോലും മടിക്കില്ല എന്നാണ് നമ്പ്യാർ അങ്കിൾ പറയുന്നത്. സൂര്യ പറഞ്ഞത് തമാശയായിത്തന്നെയാണ് നമ്പ്യാർ അങ്കിൾ എടുത്തിരിക്കുന്നത്. അതായത്... ഋഷി അതിഥി ടീച്ചറുടെ മകൻ ആണെന്നുള്ളത് സൂര്യ പറയുന്നത് കേട്ടെങ്കിലും നമ്പ്യാർ അങ്കിൾ വിശ്വസിച്ചിട്ടില്ല. പക്ഷെ അത് കേട്ടപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഋഷിയുടെ മനസ്സിൽ ഒന്നും കൂടി കാര്യത്തിന്റെ ഗൗരവം ഉണർത്തിയിട്ടുണ്ട്.
അതേസമയം അതിഥി ടീച്ചറോട് ജഗൻ അറിഞ്ഞ സത്യങ്ങൾ പറയുന്നുണ്ട്. അപ്പോൾ ഇനി ജഗൻ കളത്തിൽ ഇറങ്ങിത്തന്നെ കളിക്കുമെന്ന് ഉറപ്പാണ്. ഒരു ചതുരംഗക്കളിപോലെ ജഗൻ കരുക്കൾ നീക്കും. അതിനാണ് ആദ്യം റാണിയമ്മയെ കാലത്തിലേക്ക് നീക്കി വച്ചത്. അതിനു ശേഷം നേരിട്ട് അതിഥി ടീച്ചറോട് . പക്ഷെ ഋഷി ഇടയിൽ കടന്നുവരുന്നത് എങ്ങനെ എന്ന് ജഗൻ പ്രതീക്ഷിക്കില്ല.
ഇനി ശരിക്കും ജഗന്റെ ആവശ്യം എന്താണെന്ന് അതിന്നറിയാം. നമ്മൾ ജഗന്റെ എൻട്രി തൊട്ട് പറഞ്ഞിരുന്നത്, മൊയിതീൻ ലവ് ട്രാക്ക് ആണെന്നാണ്. ഇന്നും അതിഥി ടീച്ചർക്ക് വേണ്ടി കാത്തിരിക്കുന്ന ജഗൻ പ്രണയം കൊണ്ടുതന്നെയാണോ ? അതൊക്കെ ഏതായാലും ഇന്നറിയാം..
പക്ഷെ , ഇന്നത്തെ എപ്പിസോഡ് നിങ്ങൾ കാണാൻ കാത്തിരിക്കുന്നത് മകനെ വടികൊണ്ട് അടിക്കാൻ ഓടിക്കുന്ന അതിഥി ടീച്ചറെ കാണാനാകും. അതിനുമുന്നേതന്നെ സൂര്യ ഋഷിയെ കുശുമ്പ് കയറ്റുന്നുണ്ട്. ജഗൻ വന്ന് എന്താണ് സംസാരിച്ചത് എന്ന് ചോദിക്കുമ്പോൾ ടീച്ചർ ഓരോന്ന് പറഞ്ഞൊഴിഞ്ഞുമാറാണ് ശ്രമിക്കുകയായിരുന്നു, എന്നാൽ ഋഷി വീണ്ടും നിർബന്ധിക്കുന്നതും ഉടനെ സൂര്യ കയറി നമ്മളെന്തിനാ അതൊക്കെ അറിയുന്നത്... നമ്മൾ ജസ്റ്റ് സ്റ്റുഡന്റസ് അല്ലെ ... എന്ന് പറയുന്നതും പ്രൊമോയിൽ കാണാം..
സൂര്യ ഋഷിയെ കൊണ്ട് പ്രണയമാണെന്ന് പറയിച്ചതും ഈ ട്രാക്ക് ഉപയോഗിച്ചാണ്.
നിങ്ങൾ ആ രംഗം ഓർക്കുന്നുണ്ടോ? സാർ സഹായിക്കുമെന്ന് കരുതിയില്ല.. പക്ഷെ സഹായിച്ചതിന് നന്ദി ഇനി സാർ പൊയ്ക്കോ.. നാളെ മിത്രയുമായി വിവാഹ നിശ്ചയമല്ലേ എന്നൊക്കെ പറഞ്ഞിട്ട് ഒറ്റ പൂക്കായിരുന്നു സൂര്യയുടെത്. ആ സൈക്കോളജിക്കൽ മൂവിൽ ഋഷി വീഴുകയായിരുന്നു. അങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കാനല്ല ഋഷി സൂര്യയെ തേടിവന്നത് ... എന്നങ്ങോട്ട് പറഞ്ഞ് ഋഷി സീൻ പൊളിച്ചു.
ഇപ്പോഴിതാ അമ്മയിലേക്ക് ഋഷിയെ അടുപ്പിക്കുന്നതും സൂര്യയുടെ ഈ സൈക്കോളജിക്കൽ മൂവ് കൊണ്ടാണ്., ഇത് സൂര്യ കൈമൾ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ കണ്ടിന്യൂറ്റി ആണ് കാണിക്കുന്നത്. പിന്നെ ഋഷി ആ നമ്പ്യാർ അങ്കിളിനൊപ്പം ചെത്ത് കള്ള് കുടിക്കുന്ന സീൻ ഉണ്ട്.
ആമു അറിയേണ്ട എന്ന് അങ്കിൾ പറയുമ്പോൾ, അമ്മു എല്ലാം അറിഞ്ഞെന്നും പറഞ്ഞു സൂര്യ ടീച്ചർക്കൊപ്പം. പിന്നെ അമ്മ മകനെ അടയ്ക്കാനായി കമ്പും കൊണ്ട് ഓടുന്ന സീൻ. ഇന്ന് കൂടെവിടെ പ്രേക്ഷാകർ ആഘോഷമാക്കുക ഈ സീൻ ആയിരിക്കും. പിന്നെ കഥയിൽ ഇപ്പോൾ പോരായ്മ ഒന്നും ചൂണ്ടിക്കാണിക്കാൻ ഇല്ല. പക്ഷെ ദി ടൈം ദി റൈറ്റ് സിറ്റുവേഷൻ ആദി സാർ വന്നിരിക്കും. നടൻ മാറിയാലും ആ കഥാപാത്രം കഥയിൽ ആവശ്യമാണ്. സൊ അതും ഉടനെ തന്നെ സംഭവിക്കട്ടെ.. ഒപ്പം നയനയുടെ പ്രണയ രംഗങ്ങൾ കാണാൻ നിങ്ങൾക്കൊപ്പം ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് . അതും വരും എപ്പിസോഡുകളിൽ കാണാം... കാത്തിരിക്കാം.
https://www.facebook.com/Malayalivartha