Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...


ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ

"ഏതോ ചിത്രകാരൻ വരച്ചുമടുത്തപ്പോൾ ചായങ്ങളെല്ലാം വാരിയെറിഞ്ഞ് അലങ്കോലമാക്കിയ ആകാശം; പെട്ടന്നവൾക്ക് മുന്നിലേക്ക് അയാൾ വന്നുനിന്നു; ആ സ്വസ്ഥത നശിച്ചപോലെ അവൾക്ക് തോന്നി; പ്രണയം തേടിയുള്ള യാത്ര; നോവൽ പ്രണയം തേടി ഇരുപത്തിയേഴാം ഭാഗം!

06 DECEMBER 2021 01:00 PM IST
മലയാളി വാര്‍ത്ത

സനയുടെ പ്രണയം തേടിയുള്ള യാത്ര  പതിനേഴാം   ഭാഗമായിരിക്കുകയാണ്. പ്രണയം  തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ  ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ  മെട്രോ സ്റ്റാർ  പ്ലെ  ലിസ്റ്റിൽ പൂർണമായ ഭാഗം  ഉൾപ്പെടുത്തിയിട്ടുണ്ട്. കാണണം അഭിപ്രായങ്ങൾ  അറിയിക്കണം.

അടുത്ത ദിവസം രാവിലെ സന കണ്ണുതുറന്നു നോക്കിയപ്പോൾ ആദ്യം കണ്ടത്, മൊബൈലും ആട് ജീവിതം നോവലുമാണ്, പെട്ടന്നാണ് കഴിഞ്ഞ ദിവസത്തെ രാത്രിയെ അവൾ ഓർത്തത്.

 

" അയ്യോ പത്തുമണി കഴിഞ്ഞാൽ റസിയമ്മ ഫോൺ നോക്കും.. കുഞ്ഞായെയും വലിയ മാമിയെയുമൊക്കെ വിളിക്കാൻ തുടങ്ങും . അതിനു മുന്നേ ഫോണിൽ പൈസ ഇടണം... പക്ഷെ എങ്ങനെയാണ് ഇടുക. ആ കൂപ്പൺ വാങ്ങിയാൽ ഇടാൻ അറിയാം.. പക്ഷെ എങ്ങനെയാ റീചാർജ് കൂപ്പൺ ഒപ്പിക്കുക...

സന വേഗം എഴുന്നേറ്റ്, ധൃതിയിൽ റെഡി ആയി... എവിടേക്കോ പോകാനെന്നോണമുള്ള അവളുടെ ധൃതി കണ്ട് റസിയമ്മ ചോദിക്കുന്നുണ്ടായിരുന്നു, " രാവിലെ എവിടേക്കാണ് എന്നൊക്കെ?"

പ്രത്യേകിച്ചൊരുത്തരം പറയാതെ അവൾ ഫ്രഷ് ആയി.

വീണ്ടും ദത്തനെ വിളിക്കാൻ ശ്രമിച്ചു..." ഇല്ല ഒരു രക്ഷയുമില്ല.. എങ്ങനെയാണ് ഇനിയിപ്പോൾ ഒരു റീചാർജ് കൂപ്പൺ വാങ്ങുക..."

അവൾക്ക് നേരിയ പേടി തോന്നി.

 

കുറെ നേരം അവിടെയെല്ലാം ചുറ്റി നടന്നപ്പോഴാണ് അവളുടെ കൂപ്പൺ കളക്ഷൻ അവൾക്ക് ഓർമ്മ വന്നത്. ഒരു ഇൻസ്റ്റ്മെന്റ് ബോക്സിൽ വൃത്തിയിൽ അടുക്കി വച്ചിരിക്കുന്ന മുപ്പതോളം വരുന്ന ഉപയോഗിച്ച മൊബൈൽ റീചാർജ് കൂപ്പണുകൾ...

അത് അങ്ങനെ എടുത്തു വച്ചിട്ട് ഓരോന്നും പൈസ കിട്ടിയാലോ എന്ന് നോക്കിയിരുന്നു. നമ്പറുകൾ ഇടയ്‌ക്കൊക്കെ മാറ്റിയും തിരിച്ചും ഇട്ടുനോക്കി... മണിക്കൂറുകളോളം ആ ശ്രമം സന നടത്തി. ഒരു പ്രയോജനവുമില്ല./..

"ശരിക്കും ഈ കാർഡുകൾ ഇവർ എങ്ങനെയാണ് ഉണ്ടാക്കുന്നത്...? ഒരുങ്ങി പിടിയും ഇല്ല... "

"ആശയെ പോയി വിളിച്ചാലോ? അവളെ കൊണ്ട് കാർഡ് വാങ്ങിപ്പിക്കാം. എന്തായാലും ആശയെ പോയി കാണാം..." സന ഫോണുമായി റൂമിൽ നിന്നിറങ്ങിയതും ഒരു കാൾ വന്നു.

"ഹാവു ദത്തൻ സാർ.... " വേഗം റൂമിലേക്ക് തന്നെ ഓടിക്കയറിക്കൊണ്ട് ഫോൺ എടുത്തു.

 

"ഹാലോ.... ഒന്ന് വിളിച്ചെങ്കിൽ എന്നോർത്ത് ഇരിക്കുകയായിരുന്നു... ഒരു പ്രശ്നമുണ്ട്.... സന പെട്ടന്ന് പറഞ്ഞു.

 

 

 

എന്തായിരുന്നു പറ്റിയത്.. ഇന്നലെ വിളിക്കാമെന്ന് കരുതിയതാണ്. പക്ഷെ താൻ അവിടെ ഏത് അവസ്ഥയിലാണെന്ന് അറിയില്ലല്ലോ? വീട്ടിൽ വല്ല പ്രശ്നവും ഉണ്ടായോ? " ദത്തൻ ചോദിച്ചു .

ഹേയ് ഇല്ല മാഷെ... ഫോണിൽ പൈസ തീർന്നു... എനിക്ക് പുറത്തുപോയി ചാർജ് ചെയ്യാൻ സാധിക്കില്ല.. എന്ത് വേണമെന്നറിയില്ല... മാഷിനെ അറിയിക്കാനുള്ള കാശും ഇല്ലായിരുന്നു,... "സന വലിയ ആശ്വാസത്തോടെ പറഞ്ഞു.

"അതാണോ? താൻ പുറത്തൊന്നും പോകാറില്ലേ... " ദത്തൻ ചോദിച്ചു. ,

" പുറത്തുപോകും... പക്ഷെ ഇപ്പോൾ ഇതിനു വേണ്ടി പോകാൻ പറ്റില്ല... എനിക്ക് ഒന്ന് ചാർജ് ചെയ്ത് തരാൻ പറ്റുമോ?" സന അപേക്ഷയുടെ ചോദിച്ചു.

" ഓ താരാലോ.. ഏതാ സിം? " ദത്തൻ തിരക്കി..

അങ്ങനെ അവൾ എല്ലാം പറഞ്ഞുകൊടുത്തു... അപ്പോൾ റീചാർജ് കൂപ്പൺ വാങ്ങി അതിലെ നമ്പർ മെസ്സേജ് ചെയ്തുതരാം . അതിൽ നിന്നും ചാർജ് ചെയാൻ ദത്തൻ പറഞ്ഞു.

അങ്ങനെ ദത്തൻ മെസ്സേജ് അയക്കും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് സന. നേരം ഉച്ചയായി... സൂര്യന്റെ ചൂട് കൂടിത്തുടങ്ങി. പക്ഷെ മെസേജ് വന്നില്ല.... അവൾക്ക് വീണ്ടും ടെൻഷൻ ആയി... ഇന്ന് ഫോൺ കാണാത്തതു കൊണ്ടുതന്നെ റസിയമ്മ ഫോൺ എടുക്കാൻ വന്നില്ല... പക്ഷെ വൈകിട്ടെങ്കിലും റസിയമ്മ ഫോൺ ചോദിക്കും."

ഫോൺ വൈബ്രേറ്റ് ചെയ്തു. സന പ്രതീക്ഷയോടെ നോക്കി... ദത്തൻ സാർ തന്നെ... വേഗം അവൾ ആ നമ്പർ കുറിച്ചുവച്ചിട്ട് ഫോൺ ചാർജ് ചെയ്യാൻ നോക്കി.. എന്നാൽ ആ നമ്പറിൽ എത്ര ശ്രമിച്ചിട്ടും ഫലം കണ്ടില്ല..

 

" ഇതിപ്പോൾ എങ്ങനെയാണ് ദത്തൻ സാറിനെ അറിയിക്കുക. "

"സമയം കടന്നുപോകുന്നതിനൊപ്പം അവളുടെ ടെൻഷനും ഏറി വന്നു.. ദത്തൻ സാർ പറ്റിച്ചതാണോ? അങ്ങനെ ചെയ്യുന്ന സ്വഭാവക്കാരനല്ല... "

ഏതായാലും അപ്പുറത്തെ വീട്ടിൽ പോയി ലാൻഡ് ഫോണിൽ നിന്നും സാറിനെ വിളിക്കാം. എന്നിട്ട് പറയാം,,, ആ തീരുമാനത്തിൽ സന റസിയമ്മയ്ക്ക് അരികിലേക്ക് നടന്നു.

" റസിയമ്മയോട് ആശയെ അർജന്റ് ആയി വിളിക്കണം എന്നും പറഞ്ഞാണ് പോയത്. എന്നിട്ട് അടുത്ത വീട്ടിൽ നിന്നും ദത്തൻ സാറിനെ വിളിച്ചു..."

"| ആരാ ഇത്? ദത്തനായിരുന്നു ആദ്യം ചോദിച്ചത്. "

ഞാൻ വീണയാണ്.... മനസ്സിലായോ? സന പറഞ്ഞു /."

 

ആഹാ താനോ ? എന്തുപറ്റി ? ഇതെവിടുന്നു വിളിക്കുന്നു ... ചാർജ് ആയില്ലേ?"

" ഇല്ല മാഷെ..... എന്താ ചെയുക? സന ക്ഷമ നശിച്ചപോലെ പറഞ്ഞു.

" എഡോ ഞാൻ അയച്ച നമ്പർ ഒന്നും കൂടി ചെക്ക് ചെയ്യാം.. താനും ശരിയായിട്ട് സമാധാനമായിട്ട് ഒന്ന് നോക്ക്... " ദത്തൻ അവളെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.

അങ്ങനെ വീണ്ടും അവൾ ആ ഫോണും കൊണ്ട് വീട്ടിൽ ചെന്നു. അപ്പോഴേക്കും ഫോൺ റീചാർജ് ആയി എന്ന മെസ്സേജും വന്നു....

" അപ്പാ.... ഇത് തല്ലിപ്പൊട്ടിക്കും ഞാൻ... മനുഷ്യനെ ഇത്ര നേരം തീ തീറ്റിച്ചു. " അവൾ സ്വയം ആളിക്കത്തി... എന്നിട്ട് കുറച്ചുനേരം കഴിയട്ടെ... ദത്തൻ സാറിനെ വിളിക്കാം... അതും പറഞ്ഞ് അവൾ ഫോൺ മാറ്റിവച്ചു.

പിന്നെ സമാധാനമായിട്ട് അവൾ കുറച്ചുനേരം കിടന്നു...

പിന്നെ നേരം ഇരുട്ടിയതിനു ശേഷം മാത്രമാണ് സന ഫോൺ എടുത്തത്...

" ഈ ഫോൺ നീ എവിടേക്കാണ് കൊണ്ടുപോകുന്നത് ? വന്നു വന്നു ഫോൺ എടുക്കൽ കുറച്ചു കൂടുന്നുണ്ട്. " റസിയമ്മ വിളിച്ചു പറഞ്ഞു.

"സന വലിയ ഗൗരവം കൊടുക്കാതെ മാറിയിരുന്നു... "

"ഇനിയിപ്പോൾ ഫോൺ എടുക്കേണ്ട... നാളെ ആകട്ടെ... അല്ലെങ്കിൽ സാറിന് ഒരു മെസ്സേജ് അയക്കാം... ചാർജ് ആയി.. എന്ന്... "

അങ്ങനെ അവൾ ദത്തന് മെസ്സേജ് മാത്രം അയച്ചു.

 

 

 

ആ ദിവസത്തെ ഭയയും സംഘർഷവുമെല്ലാം അന്ന് രാത്രി തന്നെ അവൾ ഡയറിയിൽ എഴുതിച്ചേർത്തു... ആരോടോ മനസുതുറന്നു സംസാരിച്ച പോലെ അവൾക്കത് ആശ്വാസമായി. അങ്ങനെ അവൾ ഉറങ്ങി...

അടുത്ത ദിവസം ഫോൺ എടുക്കാൻ അവൾക്ക് മടിയായിരുന്നു. റസിയമ്മ ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോൾ ഫോൺ എടുത്താൽ എന്തെങ്കിലും സംശയം തോന്നും...

അങ്ങനെ ആ ദിവസം കൂടുതലും റസിയമ്മയ്‌ക്കൊപ്പവും ആടുകളുടെ പിന്നാലെയും സന ഓടിനടന്നു..

വൈകുന്നേരം മുറ്റത്തെ വേപ്പ് മരത്തണലിൽ ചാരിയിരുന്നുകൊണ്ട് പടിഞ്ഞാറേ ആകാശത്തിലെ നിറഭേദങ്ങൾ നോക്കി സന അത്ഭുതപ്പെട്ടു... കൈയിൽ ദത്തൻ സാർ കൊടുത്ത ആട് ജീവിതം എന്ന നോവലും ഉണ്ടായിരുന്നു.... എന്നാൽ അവൾ മരത്തോട് ചാരിയിരുന്നു കാൽ നീട്ടി ആകാശത്തെ വായിക്കുകയാണ്.

" ഏതോ ചിത്രകാരൻ വരച്ചുമടുത്തപ്പോൾ ചായങ്ങളെല്ലാം വാരിയെറിഞ്ഞ് അലങ്കോലമാക്കിയ ആകാശം. അവൾക്കതിലെ നിറങ്ങളെ വേർതിരിച്ചെടുക്കാൻ തോന്നി. അവൾ ആ നിറങ്ങൾ ഏതൊക്കെയെന്ന് നോക്കിയിരിക്കുമ്പോൾ മുന്നിൽ ആരോ നിൽക്കുന്ന പോലെ തോന്നി....

തനിക്ക് പ്രധാനമുള്ള ആരും തന്നെയായിരിക്കില്ല എന്ന വിശ്വാസത്തിൽ അവൾ വീണ്ടും ആകാശത്തേക്ക് നോക്കി ഇരുന്നു... ഈ ലോകത്ത് ഈ സമയം അവളെ പോലെ സമാധാനത്തോടെ ഇരിക്കുന്ന മറ്റൊരുവൻ ഉണ്ടാകില്ല എന്നവർ തീർച്ചപ്പെടുത്തി...

" സനാ..... താൻ ഈ ലോകത്തൊന്നുമല്ലേ... " ആ ശബ്ദം ദത്തന്റെതാണ്...

വേഗം അവൾ തല താഴ്ത്തി. എന്നിട്ട് ഒരു നിമിഷം യാഥാർഥ്യത്തിലേക്ക് തിരികെ വരാനെന്നോണം അവൾ അനങ്ങാതെ ഇരുന്നു... എന്നിട്ട് ഗേറ്റിലേക്ക് നോക്കി...

"തോന്നലല്ല... ദേ ദത്തൻ സാർ മുന്നിൽ തന്നെ..." ഒന്നും പറയാതെ തള്ളിപ്പിടിച്ച കണ്ണുകളും പാതി വിടർത്തിയ ചുണ്ടുകളോടുമായി അവൾ മുറ്റത്തുനിന്നും എഴുന്നേറ്റ് നിന്നു.

ഒരു സ്‌കൂൾ കുട്ടിയ അധ്യാപകൻ ചോദ്യം ചെയ്യാൻ പിടിച്ചു നിർത്തിയ പോലെ അവൾ ദത്തന് മുന്നിൽ നിൽക്കുന്നത് കണ്ടപ്പോൾ ദത്തന് ചിരി അടക്കാൻ സാധിച്ചില്ല.

" ദത്തൻ അവളെ ഏറെ നേരം ചിരിയോടെ നോക്കി... നെഞ്ചിനും കൈകൾക്കും ഇടയിൽ ചേർത്തുപിടിച്ചിരിക്കുന്ന താൻ കൊടുത്ത നോവലും ദത്തൻ ആസ്വദിച്ചു നോക്കുന്നുണ്ടായിരുന്നു... അത് ശ്രദ്ധിച്ചപ്പോൾ പുസ്തകം പതിയെ സന താഴ്ത്തി...

" തലയിൽ തട്ടമില്ലാതെ സാർ എന്നെ ആദ്യമായിട്ടാകും കാണുന്നത്... ശേ,,, ഇതിപ്പോൾ എന്തിനാകും വന്നത്.. ഞാൻ ആണ് വീണ എന്ന് കണ്ടുപിടിച്ചിരിക്കുമോ ? ചോദ്യങ്ങൾ കൂടിക്കൂടി അവളുടെ സമാധാനം എങ്ങോ പോയി,.... "

ദത്തൻ അതും ആസ്വദിച്ചു കാണുന്നുണ്ടയിരുന്നു....

"സാർ എന്താ ഇവിടെ.... ?"സന കള്ളത്തരം നിറഞ്ഞ ശബ്ദത്തിലാണ് ചോദിച്ചത്.

"അതെന്താടോ ഞാൻ ഇവിടെ വരാൻ പാടില്ലേ.....?" ദത്തൻ അത് ചോദിക്കുമ്പോഴും മുഖത്ത് ഒരു തെളിഞ്ഞ ചിരി കാണാമായിരുന്നു...

" സനയ്ക്ക് എത്ര ശ്രമിച്ചിട്ടും കള്ളത്തരം മറയ്ക്കാൻ സാധിച്ചില്ല.."

"അല്ല ഞാൻ ഇവിടെ വരരുത് എന്ന് എന്തെങ്കിലും ഉണ്ടോ? താൻ എന്തിനാ പേടിക്കുന്നത്? " ദത്തൻ വീണ്ടും ചോദിച്ചു ... സന ഒന്നും മിണ്ടിയില്ല.(തുടരും)

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് ട്രോളല്ല, രാഹുലിനെ ക്ലിഫ് ഹൗസിൽ ഒളിപ്പിച്ച് പിണറായിയുടെ കുബുദ്ധി. അടപടലം കോൺഗ്രസ്സ് വെട്ടിൽ.  (6 hours ago)

ഷാഫിക്കാ ...ഷാഫിക്കാ....! നിലവിളിച്ച് ജനം..! രാഹുൽ വിഷയം ഏശിയിട്ടില്ല ഷാഫിക്ക് തലസ്ഥാനത്ത് സംഭവിച്ചത്..!  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ്; ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ  (7 hours ago)

വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയത്... ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും.... ഇരുകുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി....  (7 hours ago)

ആ 61 കോടി കിട്ടിയതിവർക്ക് !! ഒന്നും രണ്ടുമല്ല ..പതിനാറ് മലയാളികുടുംബങ്ങളുടെ ജീവിതം ഇനി വേറെ ലെവൽ ഇനി ഇവരും കോടീശ്വരന്മാർ...  (7 hours ago)

പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും ഒരുമിച്ച് പുതുക്കാം പുതിയ സേവനം ആരംഭിച്ച് യുഎഇ ഭരണാധികാരി കോളടിച്ച് പ്രവാസികൾ ... മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  (7 hours ago)

'നാഫിസ് ചതിച്ചു പ്രവാസികൾ കൂട്ടത്തോടെ UAE വിടുന്നു...! 5 ലക്ഷം ദിർഹം പിഴ..! ജനുവരി 1 മുതൽ എല്ലാം മാറും  (7 hours ago)

പോക്‌സോ കേസില്‍ എട്ട് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രതിയെ വെറുതെവിട്ടു  (7 hours ago)

ഗോവ നിശാക്ലബില്‍ തീ ആളിപ്പടര്‍ന്നത് നൃത്ത പരിപാടിക്കിടെയെന്ന് റിപ്പോര്‍ട്ട്  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍; ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; 43 പേർ അറ  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ചെന്നിത്തലയുടെ മൊഴിയെടുക്കാന്‍ എസ്‌ഐടി  (11 hours ago)

തോക്കുചൂണ്ടി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വ്യവസായി രക്ഷപ്പെട്ടു  (11 hours ago)

സുരേഷ് ഗോപി നടനില്‍ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്ക് എത്താന്‍ ദൂരം ഇനിയും താണ്ടേണ്ടതുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി  (11 hours ago)

വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ സ്മൃതി മന്ദാന  (11 hours ago)

Malayali Vartha Recommends